കോഴിക്കോടൻ ഭാഷയിൽ തിളങ്ങിയ രണ്ടു പേർ !! എന്റെ ഉമ്മാന്റെ പേരിൽ മത്സരം മാമുക്കോയയും ഹരീഷ് കണാരനും തമ്മിലോ ?!

കോഴിക്കോടൻ ഭാഷയിൽ തിളങ്ങിയ രണ്ടു പേർ !! ഇനി മത്സരം മാമുക്കോയയും ഹരീഷ് കണാരനും തമ്മിലോ ?!

കോഴിക്കോടൻ ഭാഷ സിനിമയിൽ ഉപയോഗിച്ച് മലയാള സിനിമ പ്രേക്ഷകരുടെ മനം കീഴടക്കിയ രണ്ടു പേരാണ് മാമുക്കോയയും ഹരീഷ് കണാരനും. കുതിരവട്ടം പപ്പുവിനെ പോലുള്ള ഒരുപാട് ആളുകൾ മുൻപും കോഴിക്കോടൻ അല്ലെങ്കിൽ മലബാർ ഭാഷ കൈകാര്യം ചെയ്‌ത്‌ ഒട്ടേറെ നല്ല വേഷങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇന്ന് മാമുക്കോയയും ഹരീഷ് കണാരനുമാണ് ആ മേഖല കയ്യാളുന്നത്. മാമുക്കോയ നമ്മെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിൽ ഹരീഷ് കണാരൻ കുറച്ചു കാലമേ ആയിട്ടുള്ളു.

ഇവർ രണ്ടു പേരും ഒരു ചിത്രത്തിൽ ഒരുമിക്കുകയാണ്. ടോവിനോ തോമസിനെ നായകനാക്കി ജോസ് സെബാസ്റ്റ്യൻ ഒരുക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ. വർഷങ്ങൾക്ക് മുൻപ് ബന്ധം നഷ്ടപ്പെട്ട് പോയ സ്വന്തം ഉമ്മയെ കണ്ടെത്താനായി പെടാപാട് പെടുന്ന അനാഥ നായ ഹമീദ് എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി.ആർ സലീമും ചേർന്നാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഉർവശിയും എത്തുന്നുണ്ട്. ഐഷ എന്നാണ് ഉർവശി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിൽ ഹരീഷ് കണാരൻ ബീരാൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ഹംസക്കോയ എന്ന കഥാപാത്രമായി മാമുക്കോയയും ചിത്രത്തിൽ ഉണ്ട്. എന്തായാലും ഇ രണ്ടു പേരുടെയും കിടിലൻ കോമഡി സീനുകളും ചിത്രത്തിൽ ഉണ്ടാകുമെന്നറിയുന്നു.എന്തായാലും നമുക്ക് കാത്തിരിക്കാം…

Mamukkoya and Hareesh Perumanna in Ente Ummante Peru

 

Abhishek G S :