‘കഞ്ഞി എടുക്കട്ടേ’ എന്ന ഡയലോഗ് എഴുതിയതിനെക്കുറിച്ചു ‘ഒടിയന്‍’ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ പറയുന്നത്‌ എന്താണ്?

‘കഞ്ഞി എടുക്കട്ടേ’ എന്ന ഡയലോഗ് എഴുതിയതിനെക്കുറിച്ചു ‘ഒടിയന്‍’ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ പറയുന്നത്‌ എന്താണ്?

ഒരുപാട് വിമർശനങ്ങളിലൂടെ കടന്നുപോയ ചിത്രമായിരുന്നു ഒടിയൻ.റിലീസിനു ശേഷം ഓടിയന്റെ ചർച്ചകളായിരുന്നു എല്ലായിടത്തും. വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു എല്ലാവർക്കും ഓടിയനെപ്പറ്റി പറയാനുണ്ടായിരുന്നത്.സോഷ്യൽ മീഡിയകളിൽ നിറഞ്ഞ ഒരു ട്രോൾ, കഞ്ഞി എടുക്കട്ടേ എന്ന് സിനിമയിൽ മോഹൻലാലിനോട് മഞ്ചു ചോദിക്കുന്ന രംഗത്തെ സംബന്ധിച്ചതായിരുന്നു.ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നത്.

മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷണ ശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച്‌ നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്ബോള്‍, അതേക്കുറിച്ച്‌ പരാമര്‍ശിക്കാതെ ‘കുറച്ച്‌ കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഇപ്പോഴിതാ കഞ്ഞി എടുക്കട്ടേ’ എന്നത് വന്നതെങ്ങനെയാണെന്നു ‘ഒടിയന്‍’ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ തന്നെ പറയുന്നു.

“ആ ഡയലോഗ് എഴുതുമ്ബോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവികമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള്‍ തിരിച്ചു പറയാറുണ്ട്. ‘ഞാനൊരു സിഗരറ്റ് വലിക്കട്ടെ’, ‘ഞാനൊരു ചായകുടിക്കട്ടെ’ എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള്‍ സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്,” ഹരികൃഷ്ണന്‍ വ്യക്തമാക്കി.

harikrishan talk about trolls of odiyan

HariPriya PB :