തമിഴ് നാട്ടിൽ നിന്നും തമിഴ് സംസാരിയ്ക്കാൻ എനിയ്ക്ക് പേടിയാണ്; ഒടുവിൽ സംഭവിച്ചതോ…

മലയാളം മാത്രമല്ല, മറ്റ് ഭാഷകളിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ കൈ കളിൽ ഭദ്രമായിരിക്കും. മമ്മൂട്ടിയുടെ ബ്രാഹ്മണ്ട ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ പോകുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ തമിഴ് നാട്ടിൽ നിന്നും തമിഴ് സംസാരിയ്ക്കാൻ എനിയ്ക്ക് പേടിയാണെന്ന് മമ്മൂട്ടി. ഒടുവിൽ സംഭവിച്ചതോ…മണി മണിയായിട്ടായിരുന്നു വേദിയിൽ നിന്ന് താരം തമിഴ് സംസാരിച്ചത്

മാമാങ്കം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് താരം തമിഴില്‍ സംസാരിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ താരത്തിന്റെ പ്രസംഗത്തെ ഏറ്റെടുത്തത്.

ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്

പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ തമിഴ് ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

Mammotty

Noora T Noora T :