ബർത്ത് ഡേ ട്വീറ്റ് ടാഗിൽ റെക്കോർഡിട്ട് മമ്മൂട്ടി !! മോഹൻലാലിനെയും ദുൽഖറിനെയും ബഹുദൂരം പിന്നിലാക്കി മമ്മൂട്ടിയുടെ കുതിപ്പ്….

ബർത്ത് ഡേ ട്വീറ്റ് ടാഗിൽ റെക്കോർഡിട്ട് മമ്മൂട്ടി !! മോഹൻലാലിനെയും ദുൽഖറിനെയും ബഹുദൂരം പിന്നിലാക്കി മമ്മൂട്ടിയുടെ കുതിപ്പ്….

മലയാളത്തിന്റെ മമ്മൂട്ടിയുടെ 67-ാം ജന്മദിനമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയില്‍ പുതിയ ടാഗ് റെക്കോർഡ് സൃഷ്ടിച്ചാണ് മമ്മൂട്ടി ഫാന്‍സ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. HappyBirthdayMammukka എന്ന ഹാഷ്ടാഗില്‍ 40,000നു മുകളില്‍ ട്വീറ്റുകളാണ് ഇന്നലെ ട്വിറ്ററില്‍ ഉണ്ടായത്. ഒരു മലയാള സിനിമാ താരത്തിന്റെ ജന്‍മദിനത്തില്‍ ഇത് പുതിയ റെക്കോഡാണ്.

ഈ വര്‍ഷം തന്നെ മോഹന്‍ലാലിന്റെ ജന്‍മദിനത്തില്‍ HappyBiirthdayLaletta എന്ന ഹാഷ്ടാഗില്‍ നടത്തിയ ട്വീറ്റുകളാണ് രണ്ടാം സ്ഥാനത്ത്. 24,100 ട്വീറ്റുകളാണ് ഹാഷ്ടാഗില്‍ ഉണ്ടായത്. 9600 ട്വീറ്റുകളോടെ ദുല്‍ഖറിന്റെ ജന്‍മദിനാശംസയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2017 ല്‍ HBDMammukka എന്ന ഹാഷ്ടാഗാണ് 13600 ട്വീറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തിയത്. HappyBirthdayMohanlal എന്ന ഹാഷ്ടാഗാണ് 2017ല്‍ രണ്ടാം സ്ഥാനത്തെത്തിയത്, 12900 ട്വീറ്റുകലായിരുന്നു മോഹൻലാലിന് വേണ്ടി ആരാധകർ സൃഷ്ടിച്ചത്.

Mammooty sets new record in twitter

Abhishek G S :