ദുൽഖറിന്റെ മഹാനടി കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്…!!

മഹാനടിയിലെ ദുൽഖർ സൽമാന്റെയും കീർത്തി സുരേഷിന്റെയും പ്രകടനം സിനിമ ലോകം മുഴുവൻ ആശംസകൾ അറിയിക്കുകയാണ്. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രം കണ്ട്  മോഹൻലാൽ അടക്കം ഒട്ടുമിക്ക താരങ്ങളും രണ്ടുപേരുടെയും പ്രകടനത്തെ പ്രശംസിച്ച്  പങ്കുവെച്ചിരുന്നു.
എന്നാൽ ദുൽഖറിന്റെ  ഈ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു പ്രമുഖ തമിഴ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പറഞ്ഞ കാര്യം ദുല്‍ഖര്‍ പങ്കുവെച്ചത്. “ഉപ്പ സിനിമ നല്ലവണം ആസ്വദിച്ചാണ് കണ്ടത്. ജെമിനി ഗണേഷന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല മഹാനടി. മഹാനടിയില്‍ വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങ്ങാണ്. ചിത്രമൊരുക്കിയ രീതി മികച്ചതായിരുന്നുവെന്നും വാപ്പ പറഞ്ഞിരുന്നു”. മഹാനടിക്ക് ആശംസകളുമായി മോഹന്‍ലാലും ഇന്ന് ട്വിറ്ററില്‍  രംഗത്തെത്തിയിരുന്നു. മഹാനടിയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ എന്നുമാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

Noora T Noora T :