“കണ്ണിറുക്കുന്നവൾ എന്നതിനപ്പുറം എന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണം” – പ്രിയ വാര്യർ

ബോളിവുഡ് ലെവലിൽ ഒറ്റയടിക്കെത്തിയ നടിയാണ് പ്രിയ വാര്യർ. തലയിലേറ്റിയവർ തന്നെ താഴെയിട്ട പ്രിയവാര്യർ എന്ത് പങ്കു വച്ചാലും ആളുകൾ ട്രോളുകയും ഡിസ്‌ലൈക്ക് ചെയ്യുകയും ചെയ്യും. ആദ്യ ചിത്രം ഇറങ്ങാത്തത് കൊണ്ട് തന്നെ അത്തരത്തിലാണ് കമന്റുകൾ. ഇതിനോട് പ്രതികരിക്കുകയാണ് പ്രിയ വാര്യർ.

” കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണം. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി. പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു പ്രിയ. ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന് നടി പറഞ്ഞു.

ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു.

പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ നടി ശ്രീദേവിയുടെ മരണവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് കാണിച്ച്‌ ശ്രീദേവിയുടെ ഭര്‍ത്താവ് നിയമ നടപടിയ്‌ക്കൊരുങ്ങിയിരിക്കുകയാണ്.

priya varrier about social media attacks

Sruthi S :