“ദാസാ, ഏതാ ഈ അലവലാതി…. അലവലാതി അല്ല പവനായി….” ക്യാപ്റ്റന്‍ രാജുവിന്റെ ആ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നു…

“ദാസാ, ഏതാ ഈ അലവലാതി…. അലവലാതി അല്ല പവനായി….” ക്യാപ്റ്റന്‍ രാജുവിന്റെ ആ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നു…

“എടാ ദാസാ, ഏതാ ഈ അലവലാതി… അലവലാതി അല്ല പവനായി….” നാടോടിക്കാറ്റിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്. മലയാള സിനിമയില്‍ ക്യാപ്റ്റന്‍ രാജു വില്ലനായി തകര്‍ത്തഭിനയിക്കുന്ന സമയത്താണ് കോട്ടും സൂട്ടും അത്യാധുനിക ആയുധങ്ങളുമെല്ലാമായി ഒന്നാന്തരം ഹോളിവുഡ് സ്റ്റൈലില്‍ ക്യാപ്റ്റന്‍ രാജു നാടോടിക്കാറ്റില്‍ എത്തുന്നത്. ക്യാപ്റ്റന്‍ രാജുവിനെ കാണുന്നതും ശ്രീനിവാസന്റെ മാസ് ഡയലോഗെത്തുന്നു.. “ദാസാ.. ഏതാണീ അലവലാതി”.

ഈ ഒരൊറ്റ ഡയലോഗിലൂടെ ശ്രീനിവാസന്‍ തകര്‍ത്തു കളഞ്ഞത് ഒരു പ്രൊഫഷണല്‍ കില്ലറെയായിരുന്നു. ശ്രീനിവാസന്റെ ഈ ഡയലോഗില്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഡയലോഗും എത്തി. “മിസ്റ്റര്‍ ഞാന്‍ അലവലാതിയല്ല, പവനായി”. ഈ ഡയലോഗോടെ കില്ലര്‍ പവനായി തനി പി.വി. നാരായണനായി. ക്യാപ്റ്റന്‍ രാജുവിന്റെ ഈ കഥാപാത്രം മലയാള സിനിമയില്‍ ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി മാറി.

ക്യാപ്റ്റന്‍ രാജുവിന്റെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി മമ്മൂട്ടിയ്ക്ക് ആഗ്രഹമായിരുന്നു. നടനും സംവിധായകനുമായ ലാലാണ് ഇക്കാര്യം വെളിപ്പെടത്തിയത്. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിന്റേതായിരുന്നു. കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്‌ട്രൈക്ക് ചെയ്തത് പവനായിയുടെ ക്യാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു. പിന്നീട് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണെന്നും ലാല്‍ പറഞ്ഞു.


പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറി. കാഴ്ചയില്‍ ഭീകരനായ ഒരാള്‍, കാണിക്കുന്ന ഓരോ കാര്യങ്ങളും കോമഡി. അദ്ദേഹം ആ കഥാപാത്രത്തെ ഭയങ്കര വഴക്കത്തോടെയാണ് അവതരിപ്പിച്ചതെന്നും ലാല്‍ പറഞ്ഞു.

Mammootty wished to play Captain Raju s Pavanay s character in Nadodikattu

Farsana Jaleel :