മഹേഷും തൊണ്ടിമുതലും സുഡാനിയും അങ്കമാലിയും പൂർണ്ണമായും റിയലിസ്റ്റിക്ക് ചിത്രങ്ങളല്ല – വിനീത് ശ്രീനിവാസൻ.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മലയാളി സിനിമ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ തന്റെ അഭിപ്രായം തുറന്നു പറയുന്നു.ദിലീഷേട്ടന്റെ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സക്കറിയയുടെ സുഡാനി ഫ്രം നൈജീരീയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് ഇതെല്ലാം എനിക്കൊരുപാടിഷ്ടമുള്ള സിനിമകളാണ്.

റിയലിസ്റ്റിക് സിനിമകള്‍ എന്നാണ് ഇവയെ വിലയിരുത്തുന്നതെങ്കിലും ഈ ചിത്രങ്ങളെല്ലാം പൂര്‍ണമായും അങ്ങനെയുള്ള ചിത്രങ്ങളല്ലെന്നാണ് എന്റെ അഭിപ്രായം. നമ്മെ പിടിച്ചിരുത്തുന്ന, എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന കൃത്യമായ ഘടങ്ങള്‍ ആ ചിത്രങ്ങളിലുണ്ട്. ഒരേസമയം എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും അതേസമയം റിയലിസ്റ്റിക് ആകാനും ആ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്.

അങ്കമാലി ഡയറീസിന്റെ പശ്ചാത്തല സംഗീതവും അപ്പാനി രവി എന്ന കഥാപാത്രവും എത്ര രസകരമാണ്. അത്തരം ഘടകങ്ങള്‍ ആദ്യ കാഴ്ചയില്‍ കാണുന്നവര്‍ക്ക് വളരെ ലളിതമായി തോന്നുമെങ്കിലും അത്തരമൊരു രീതിയില്‍ ആവിഷ്‌കരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിനീത് തന്റെ അഭിപ്രായം തുറന്ന് പറയുന്നു.

തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആകില്ലെന്നും പ്രതിക്ഷിച്ച വിജയമാകാതതിനാൽ സമയമെടുത്ത് ചിലപ്പോൾ രണ്ടാം ഭാഗം വന്നെക്കാമെന്നും കൂടാതെ ഒരു ത്രില്ലര്‍ ചെയ്യണമെന്നത് വലിയ ആഗ്രഹമാണെന്നും ആ ആഗ്രഹത്തിൽ നിന്നാണ് തിര ഉണ്ടായതെന്നും വിനീത് . ഒരുപാട് ആരാധനയോടെ കാണുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ത്രില്ലർ സിനിമ സ്വപ്നമാണെന്നും വിനീത് പറയുന്നു . 

Noora T Noora T :