കുഞ്ഞാലി മരക്കാർ അല്ല !! മമ്മൂട്ടി -സന്തോഷ് ശിവന്‍ ടീമിന്റെ മറ്റൊരു സിനിമ !

മമ്മൂട്ടി -സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലിമരക്കാർ അല്ല പകരം മറ്റൊരു ചിത്രം വരുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബജറ്റ് സിനിമ കുഞ്ഞാലിമരക്കാരിന് മുൻപായി മറ്റൊരു ചിത്രം കാണുമെന്ന് സൂചനകൾ ലഭിക്കുമെന്ന് ഇപ്പോൾ വാർത്തകൾ വരുന്നു.

നിലവില്‍ ഈ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ അതിനിടയില്‍ സന്തോഷ് ശിവന്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ക്കു മുമ്പേ മറ്റൊരു ചിത്രം വരുന്നതായി സൂചനകളുണ്ട്.

മമ്മൂട്ടി സേതുവിന്റെ കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണത്തിരക്കുകളിലാണ്. അതോടൊപ്പം മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിലും താരം ജോയിന്‍ ചെയ്തു കഴിഞ്ഞു. ജൂണില്‍ ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന മമ്മൂട്ടി ചിത്രം യാത്ര ജൂണില്‍ ആരംഭിക്കും.

അബ്രഹാമിന്റെ സന്തതികളാണ് അടുത്തതായി റിലീസ് പ്രതീക്ഷിക്കുന്ന മമ്മൂട്ടി ചിത്രം. പേരന്‍പും തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭാഗ്യവര്ഷമായി 2018 കണക്കാക്കാം.

ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർ താരങ്ങളുടെ ആരാധകർ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.

Noora T Noora T :