മമ്മൂട്ടിയെ അപമാനിച്ചാൽ മോഹൻലാൽ ആരാധകരും ഇടപെടും ! ഒറ്റകെട്ടായി അക്കൗണ്ട് വരെ പൂട്ടിച്ച് മമ്മൂട്ടി – മോഹൻലാൽ ആരാധകർ !

അതിരു കടന്ന താരാരാധന പലപ്പോളും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട് . മലയാളത്തിൽ മമ്മൂട്ടി – മോഹൻലാൽ ഫാൻസുകാർ തമ്മിൽ പലപ്പോളും സമൂഹ മാധ്യമങ്ങളിലും മറ്റും കളക്ഷൻ റിപ്പോർട്ടുകളുടെ പേരിലും മറ്റും വഴക്കുകൾ ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ പല യുവതാരങ്ങളും ഫാൻസ്‌ അസോസിഷനിൽ നിന്നും അകലം പാലിക്കാറുണ്ട് . എന്നാൽ അനാവശ്യമായി താരങ്ങളെ അപമാനിക്കാൻ ശ്രെമിച്ചാൽ ഫാൻസ്‌ മമ്മൂട്ടിയെന്നോ മോഹന്ലാലെന്നോ നോക്കാതെ ഒന്നിച്ച നില്കും. ഇപ്പോൾ അനഗ്നെ ഒരാളുടെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചിരിക്കുകയാണ് ആരാധകർ.

തിയേറ്ററുകള്‍ നല്‍കുന്നതിലെ അപാകതകളെക്കുറിച്ചും മറ്റും തുറന്നുപറഞ്ഞ് മമ്മൂട്ടി ആരാധകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൂസിഫര്‍ 100 കോടി വിജയത്തില്‍ സംശംയ പ്രകടിപ്പിച്ചായിരുന്നു ചിലരെത്തിയത്. സന്തോഷം പങ്കുവെച്ചെത്തിയ ആന്റണി പെരുമ്ബാവൂരിനെ വിമര്‍ശിച്ചായിരുന്നു മറ്റ് ചിലരെത്തിയത്. താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ എന്ത് കാര്യം നടന്നാലും ഫാന്‍സ് ഭേദമന്യേയുള്ള പ്രതികരണങ്ങളാണ് വരാറുള്ളത്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കേരള രാഷ്ട്രീയത്തിലെ അതികായനായ കെഎം മാണിക്ക് അനുശോചനം അറിയിച്ച്‌ താരങ്ങളും എത്തിയിരുന്നു. അതിനിടയിലായിരുന്നു ഈ സംഭവം.

കേരള രാഷ്ട്രീയത്തിലെ അതികായന്‍മാരിലൊരാളായ കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എത്തിയിരുന്നു. അദ്ദേഹത്തിന്‍രെ ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി ദീര്‍ഘകാലം മന്ത്രിയായിരുന്ന അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്‍രെ പേരിലാണ്. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

നമുക്കും ഒരു ആദരാഞ്ജലികളൊക്കെ വേണ്ടേ മമ്മൂക്കാ, നസീര്‍ സാറെല്ലാം പോയ കാലം കഴിഞ്ഞു, ഇത്തരത്തിലുള്ള കമന്റും പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായി മാറിയത്. അതിരുകടന്ന തമാശയുമായെത്തിയ വ്യക്തിയുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയായിരുന്നു ആരാധകര്‍. സ്‌ക്രീന്‍ ഷോട്ട് സഹിതമായാണ് ആരാധകര്‍ ആ വ്യക്തിക്ക് മറുപടി നല്‍കിയത്.

മമ്മൂട്ടിയെന്നോ മോഹന്‍ലാലെന്നോ വ്യത്യാസമില്ലാതെയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടെ പ്രതികരണം. തമാശയാണെങ്കില്‍ക്കൂടി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാവരുതെന്നുള്ള പാഠം കൂടിയാണ് ഇവര്‍ നല്‍കിയത്. മലയാളത്തിന്‌റെ മഹാനടനെ ഇത്രയും മോശമാക്കി കമന്റിട്ടയാളുടെ സംസ്‌കാരത്തെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. മോഹന്‍ലാലിന്റെ ഫാനാണ് താനെന്നും ഇത്തരത്തിലുള്ള കാര്യം വന്നാല്‍ ഇക്കയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞായിരുന്നു ചിലരെത്തിയത്.

ഏകദേശം ഒരേ സമയത്ത് സിനിമാജീവിതം ആരംഭിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. വില്ലത്തരത്തില്‍ നിന്നും നായകനിരയിലേക്കുയര്‍ന്നവരാണ് ഇരുവരും. ഇരുവരുടേും കാലജീവിതത്തിന് സമാനതകളേറെയാണ്. സിനിമയ്ക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. പ്രണവിന്റെ ആദ്യ സിനിമയായ ആദി ഇറങ്ങുന്നതിന് മുന്‍പ് ആശംസ നേര്‍ന്ന് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവിനേയും നിര്‍മ്മാതാവിനേയും മാത്രമല്ല സംവിധായകനെക്കൂടി അറിയാം ഇപ്പോള്‍ ആരാധകര്‍ക്ക്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ലൂസിഫറിലൂടെയായിരുന്നു അത് സംഭവിച്ചത്. ഫാന്‍ ബോയ് എന്ന നിലയില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്. 100 കോടിയും നേടി കുതിക്കുകയാണ് ഈ സിനിമ. ഇതിന് പിന്നാലെയായി ഏപ്രില്‍ 12ന് റിലീസ് ചെയ്യുകയാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്.

mammootty – mohanlal fans against cyber attack on mammootty

Sruthi S :