മകന്റെ താത്പര്യങ്ങളില്‍ തനിക്ക് ഒരു അന്യനാട്ടുകാരിയായി നില്‍ക്കാന്‍ താത്പര്യമില്ല- നൈല ഉഷ

അവതാരകയായെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് നൈല ഉഷ. വളരെ കുറച്ച് നാളുകൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ നൈല ഉഷയ്ക്ക് സാധിച്ചു. മകന്റെ താല്പര്യങ്ങൾക്കനുസരിച്ചാണ് താൻ ജീവിക്കുന്നതെന്നും അവനാണ് ഫുട്ബോൾ പോലെ പലതും എന്നെ പഠിപ്പിച്ചതെന്നും നൈല ഉഷ പറഞ്ഞു.

മകനാണ് തന്നെ ഫുട്‌ബോളിനെ കുറിച്ച്‌ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചതെന്ന് നടി നൈല ഉഷ. ഫുട്‌ബോള്‍ കളിയെ പറ്റി തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ബെല്‍ജിയം ടീമിലെ കളിക്കാരുടെയെല്ലാം പേരും തനിക്ക് മനപാഠമാണെന്നും നൈല ഉഷ വെളിപ്പെടുത്തി.

മകനാണ് തന്നെ ഇതെല്ലാം പഠിപ്പിച്ചത്. ഒരു അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. മകന്റെ താത്പര്യങ്ങളില്‍ തനിക്ക് ഒരു അന്യനാട്ടുകാരിയായി നില്‍ക്കാന്‍ താത്പര്യമില്ലെന്നും നടി വ്യക്തമാക്കി.

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. നൈല ഉഷയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തത് നൈല ഉഷ ആയിരുന്നു.

2007 റോണാ രാജനെയാണ് നൈല ഉഷ വിവാഹം ചെയ്തത്. മകൻ ആർണവ് റോണയുമായുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

nyla usha about his son

HariPriya PB :