മെഗാസ്റ്റാർ മമ്മൂട്ടിയെ മണിക്കൂറോളം മരക്കൊമ്പിൽ ഇരുത്തിയ സംവിധായകനെ അറിയുമോ?

മെഗാസ്റ്റാർ മമ്മൂട്ടിയെ മരക്കൊമ്പിൽ ഇരുത്തി സ്ഥലം വിട്ട സംവിധായകനെ അറിയുമോ. സംഗതി നടന്നത് ഇപ്പോഴൊന്നുമല്ല 1990- ൽ ആണ്.

സംവിധായകൻ ഭദ്രനാണ് പണി പറ്റിയത്. അദ്ദേഹം മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്ത അയ്യർ ദ ഗ്രേയിറ്റിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം.

അയ്യർ ദ ഗ്രേയിറ്റിൽ മനപ്പൂർവ്വം ചെയ്തതല്ല സംഗതി. ഭദ്രൻ ഷോട്ട് എടുത്ത് കഴിഞ്ഞതിന് ശേഷം ഒക്കെ പറയുവാൻ മറന്നു പോയതാണ്. ഷോട്ട് എടുത്ത് കഴിഞ്ഞതിന് ശേഷം അടുത്ത രംഗം ചിത്രീകരിക്കുവാൻ വേണ്ടി കാറിൽ അടുത്ത ലൊക്കേഷനിലേക്ക് പോവുകയാണ് ചെയ്തത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് മമ്മൂട്ടി മരക്കൊമ്പിൽ നിന്ന് താഴെ ഇറങ്ങിയത്.

സിനിമ ഷൂട്ടിങ്ങ് ആരംഭിച്ചാൽ ഭദ്രൻ എത്രയും പെട്ടെന്ന് ഭംഗിയായി ചിത്രീകരണം പൂർത്തിയാക്കുക എന്ന സംഗതിയോടെ പ്രവർത്തിക്കുന്ന സംവിധായകനാണ്. അതിനിടയിൽ പറ്റിയതാണ് ഈ അമളി. 

Noora T Noora T :