ഓൺലൈൻ മീഡിയ വന്നതിന് ശേഷം വാളെടുത്തവർ എല്ലാം വെളിച്ചപ്പാട്: സംവിധായകൻ ആർ എസ് വിമൽ

ആദ്യ ചിത്രമായ “എന്ന് നിന്റെ മൊയ്തീൻ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇടം നേടിയ സംവിധായകനാണ് ആർ എസ് വിമൽ. കാഞ്ചനമാല- മൊയ്തീൻ പ്രണയമായിരുന്നു തന്റെ ആദ്യ ചിത്രത്തിന് പ്രമേയമാക്കിയത്.ചിത്രം റിലീസ് ആയതു മുതൽക്കുതന്നെ അതിനെ തേടി വിവാദങ്ങളും എത്തിയിരുന്നു.

ആദ്യ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ വിമൽ മാധ്യമ പ്രവർത്തകൻ ആയിരുന്നിട്ടു പോലും മാധ്യമങ്ങളുമായുള്ള മോശം ഇsപെടൽ ചർച്ചയായിരുന്നു. ഇപ്പോൾ യു എയിൽ വച്ച് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ തുറന്നടിക്കുകയാണ് വിമൽ.

പ്രമുഖ മലയാള ദിനപത്രത്തിനോടാണ് ഓൺലൈൻ മാധ്യമങ്ങളെക്കുറിച്ച് വിമൽ സംസാരിച്ചത്.കർണ്ണൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് പറയുന്നതിനിടയിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ഏറെ ഗുണങ്ങളുണ്ടെങ്കിലും അവ വന്നതിന് ശേഷമാണ് മതങ്ങളെ തമ്മിലടിപ്പിക്കാനും അസഹിഷ്ണുത വളർത്തുവാനുമുള്ള ശ്രമമുണ്ടായതെന്നും ഓൺലൈൻ മീഡിയവന്നതിന് ശേഷം വാളെടുത്തവൻ വെളിച്ചപ്പാട് എന്ന കണക്കെ വാർത്തകൾ പടച്ചുവിടുകയാണെന്നും പറയുന്നു.

മൊയ്തീന്റെ വിജയത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി കർണ്ണൻ എന്ന ചിത്രമായിരുന്നു വിമലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ നിർമ്മാതാവും നായകനായ പൃഥ്വിരാജും ചിത്രത്തിൽ നിന്ന് പിൻവാങ്ങിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളായിരുന്നു ചിത്രത്തിൽ നിന്ന് നിർമ്മാതാവും നായകനും പിൻ വാങ്ങിയ വാർത്തകൾ ആദ്യം നൽകിയത്.കർണ്ണൻ പിന്നീട് വിക്രത്തെ നായകനാക്കി തമിഴിലും ഹിന്ദിയിലുമായി ചിത്രമൊരുക്കുമെന്നും മറ്റു ഭാഷകളിൽ ഡബ് ചെയ്ത് പ്രദർശിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി .

300 കോടി രൂപയാണ് ഇപ്പോൾ ചിത്രത്തിന്റെ ബജറ്റ്.കർണ്ണന്റെ ചിത്രീകരണം ഒക്‌ടോബർ അവസാനവാരം ആരംഭിക്കുമെന്നാണ് വിമൽ അറിയിച്ചിരിക്കുന്നത്.കൂടാതെ കർണ്ണനു ശേഷവും താൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസത്തിൽ നിന്നുള്ളതായിരിക്കുമെന്നും വിമൽ പറഞ്ഞു. 

Noora T Noora T :