മോഹൻലാലിന് പകരം ബി ജെ പി സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ ഇറക്കിയാൽ ഇടതു നിന്നും മമ്മൂട്ടി ?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഏവരും ഉറ്റു നോക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ആണ്. സ്ഥാനാർഥി നിർണയവും ആശയകുഴപ്പവുമൊക്കെ നിലനിൽക്കെ സിനിമ താരങ്ങളിലേക്കാണ് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കണ്ണുകൾ നീളുന്നത്. ബി ജെ പി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് മോഹൻലാലിനെ സ്ഥാനാർഥിയാക്കും എന്ന പ്രഖ്യാപനം പോലും ഉണ്ടായി. പക്ഷെ രാഷ്ട്രിയത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി മോഹൻലാൽ പിന്മാറുകയായിരുന്നു.

ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് ഇടതു സ്ഥാനാർത്ഥിയായി മമ്മൂട്ടി എത്തും എന്നാണ് കേൾക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ശശി തരൂരിനെതിരെയാണ് മമ്മൂട്ടി സ്ഥാനാര്ഥി ആയാൽ മത്സരിക്കേണ്ടത്.

ഇടതുപക്ഷത്തിന് വിജയ സാധ്യത കുറവുള്ള തിരുവനതപുരത്ത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് നിന്നത് . മമ്മൂട്ടി ഇടതുപക്ഷത്തു നിന്നും മത്സരിച്ചാൽ ബി ജെ പി സ്ഥാനാർത്ഥിയായി സുഹൃത്തും സിനിമ താരവുമായ സുരേഷ് ഗോപി ഉണ്ടായേക്കും എന്ന് സൂചന ഉണ്ട്. ബി ജെ പിയുടെ ലിസ്റ്റിലുള്ള മറ്റു രണ്ടു പേരുകളാണ് കുമ്മനം രാജ ശേഖരന്റേതും , കെ സുരേന്ദ്രന്റേതും .

mammootty and suresh gopi scotch rumors of contesting in loksabha election

Sruthi S :