ഞാൻ യൂത്ത് ആണെന്ന് പറയുന്നവർ തന്നെ എന്റെ പ്രേമ രംഗങ്ങൾ കണ്ടു കൂവും -മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എല്ലാ മലയാളികൾക്കും സംശയമാണ്. താരത്തിനോട് സൗന്ദര്യ രഹസ്യം ചോദിച്ചാൽ കൃത്യമായ മറുപടിയും കിട്ടാറില്ല. 67 വയസ്സായിട്ടും ഗ്ലാമര്‍ പൊടിക്കും കുറഞ്ഞിട്ടില്ല മമ്മൂട്ടിക്ക്.

താന്‍ നായകനാവുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് മമ്മൂട്ടിക്ക് നേര്‍ക്ക് ഈ ചോദ്യം വീണ്ടുമുയര്‍ന്നത്. ഏറെ ഉല്ലാസവാനായിരുന്ന മമ്മൂട്ടി അതിന് നല്‍കിയ മറുപടി വേദിയിലും സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.

‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല’. മമ്മൂട്ടി പറഞ്ഞു.

mammootty about his youthfilness

HariPriya PB :