സിനിമ രംഗത്ത് ഉള്ളവർ മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു; വെളിപ്പെടുത്തലുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സംവിധായകന്‍ പദ്മകുമാറിന്റെ പരാതിയ്ക്ക് പിന്നാലെ സിനിമയെ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളിയും.

സോഷ്യല്‍മീഡിയയിലെ ചില കുബുദ്ധികളും മനോരോഗികളുമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സംവിധായകന്‍ പദ്മകുമാര്‍ വ്യക്തമാക്കിയത്. എന്നാൽ സിനിമാരംഗത്ത് ഉള്ളവരാണ് സിനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. എറണാകുളത്ത് നടന്ന പത്ര സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്

തിയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരവെ മാമാങ്കത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ സിനിമ അപ്‌ലോഡ് ചെയ്തയാളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.

സിനിമ ഇന്റര്‍നെറ്റില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്തവരെയും പ്രതിചേര്‍ക്കും. ലോകവ്യാപകമായി വിവിധ രാജ്യങ്ങളിലെ രണ്ടായിരത്തിന് മുകളില്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മാമാങ്കം ആദ്യ ദിവസം തന്നെ 23 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പളളി.
45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്.

mamankam

Noora T Noora T :