അതിശക്തമായ ഒരു കഥയുടെ മികച്ച അവതരണം ;ജനഗണമന’യ്ക്ക് മികച്ച പ്രതികരണം; നന്ദി പറഞ്ഞ് പൃഥ്വിരാജ്!

പ്രിത്വിരാജിനെയും സൂരജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ജനഗണമന. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്ര കൂടിയാണ്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ
ചിത്രം പ്രദർശനംപ്രേക്ഷകർക്ക് തുടരുമ്പോൾ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ് .ചിത്രത്തെക്കുറിച്ചുള്ള പ്രതികരങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


അതിശക്തമായ ഒരു കഥയുടെ മികച്ച അവതരണം എന്നാണ് സിനിയമയെക്കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ്, സുരാജ് എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് വരുന്നത്. ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതത്തിനെയും പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ അഭിനന്ദിക്കുന്നുണ്ട്. ആദ്യഭാഗത്തിലൂടെ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട് എന്നും പ്രേക്ഷകര്‍ പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ്മങ്ക്‌സ് ആണ്.

ABOUT PRITHVIRAJ

AJILI ANNAJOHN :