മികച്ചതിനെ തരാൻ ദൈവം കാത്തിരിക്കുന്നു … പൊരുതിക്കൊണ്ടിരിക്കുക..; നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു; അവസാനം പങ്കുവച്ച ആ വാക്കുകൾ!

ബോളിവുഡ് നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ പറഞ്ഞു. ബുധനാഴ്ച രാവിലെ 4.30-ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ” ഒരിക്കലും ഉപേക്ഷിക്കരുത്, മികച്ചതിനെ തരാൻ ദൈവം കാത്തിരിക്കുന്നു … പൊരുതിക്കൊണ്ടിരിക്കുക..” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ആശുപത്രി ദൃശ്യങ്ങൾ അവസാനനിമിഷത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസത്തെ കുറിക്കുന്നു.

ഛത്തീസ്ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിൽ എത്തിയാൽ അന്ത്യകർമങ്ങൾ നടക്കുമെന്ന് ഭാര്യ മൃണാളിനി പാട്ടീൽ പറഞ്ഞു. ഇവർക്ക് ഒരു മകളുണ്ട്.

about amithabh dayal

Safana Safu :