ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ….

ഈ സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ജാസ്മിൻ ജാഫറും ജിന്റോയും. തുടക്കം മുതലേ പരസ്പരം പോരടിക്കാറുള്ള ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസവും വലിയൊരു വാക്കുതർക്കം ഉണ്ടാകുകയും അത് കയ്യാങ്കളിയിൽ എത്തിയ സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ്. ഈ ആഴ്ച മറ്റ് മത്സരാർത്ഥികള്‍ ചേർന്ന് ജയിലിലേക്ക് പറഞ്ഞ് വിട്ടതും ജാസ്മിനേയും ജിന്റോയേയുമായിരുന്നു. എന്നാൽ ജയിലിൽ വെച്ച് ജാസ്മിനും ജിന്റോയും തമ്മില്‍ വലിയ വാക്ക് തർക്കമുണ്ടായി.

തര്‍ക്കത്തിനിടെ ജിന്റോയെ ജാസ്മിന്‍ തല്ലുക വരെയുണ്ടായി. ഈ സംഭവം പുറത്ത് വലിയ വിവാദമായി മാറിയിരിക്കുകായണ്. ജാസ്മിന്‍ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്ത് വീട്ടിലുള്ളവരെ ജിന്റോയ്ക്ക് എതിരെ തിരിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒന്നാമതായി ജിന്റോയെ ജയിലിലേക്കയച്ചത് തന്നെ ശരിയായ ഒരു നടപടിയായി തോന്നിയില്ല. അയാള്‍ അവിടെ വളരേ ആക്ടീവായി നിന്നൊരാളാണ്. എന്ത് മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് ജിന്റോയെ നോമിനേറ്റ് ചെയ്തത് എന്നതാണ് ആദ്യത്തെ ചോദ്യം. ആ സ്ത്രീയും സിജോയും പറയുന്ന പച്ചത്തെറികള്‍ മൊയലാളി മ്യൂട്ട് ചെയ്ത് സഹായിക്കുന്നു. അതുപോലെ തന്നെ സത്യഭാമ ജയിലിന്റെ വാതില്‍ക്കല്‍ വന്നിരുന്ന് ജിന്റോയെ ബ്രെയ്ന്‍വാഷ് ചെയ്യുന്ന സമയത്തും സൗണ്ട് മ്യൂട്ട് ചെയ്ത് സന്ദര്‍ശന സമയം അവസാനിപ്പിക്കുന്നു. ഇതെന്തൊരു അലമ്പ് സ്ത്രീയാണ്?

കുറേ നാളായി കാണുന്നു. കഴിഞ്ഞതവണ ജയിലില്‍ കിടന്ന് എന്തെല്ലാം കച്ചറത്തരങ്ങളാണ് കാട്ടിക്കൂട്ടിയത്. എ സി , നിരപ്പല്ല, ലൈറ്റ്.. പിന്നെ ജയിലില്‍ എന്താ സ്റ്റാര്‍ ഫെസിലിറ്റി കിട്ടും എന്നോര്‍ത്തോ? ജയിലില്‍ കയറുമ്പോള്‍ത്തന്നെ ആരോ പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നല്ലോ ആ സൈഡില്‍ എ സി ഉണ്ടന്ന് അത് കണക്കാക്കിയാണോ ആ മൂല തന്നെ ബുക്ക് ചെയ്ത് അവിടെത്തന്നെ ഇരുന്നത്? രണ്ട് ഷീറ്റുകള്‍/വിരികള്‍ ഉണ്ടായിരുന്നതില്‍ ചുരുട്ടി തലക്ക് വക്കാനെന്ന് പറഞ്ഞ് ആദ്യമേ ഒരണ്ണം നിര്‍ബന്ധിച്ച് വാങ്ങിയെടുത്തത് ആരാണ്?? ജിന്റോ കണ്ടന്റ് ഉണ്ടാക്കി എന്ന് പറയുന്നു എന്തുകൊണ്ട് ആ സ്ത്രീ കണ്ടന്റുണ്ടാക്കിയതായിക്കൂടാ?

ഈ വിക്ടിം കാര്‍ഡ് ഇറക്കി മൂലക്കിരിക്കണ വ്യക്തി, ആരാണ് ബുദ്ധിമതി എന്ന് ആര്‍ക്കും അറിയാത്തതല്ല. ജയില്‍ നോമിനേഷന്‍ കഴിഞ്ഞ ഉടനെ അവിടെ എന്താണ് നടന്നത്? എല്ലാറ്റിനുമൊടുവില്‍ ഗബ്രിയേലിനേയും കൂട്ടി ഒറ്റക്ക് മാറിയിരുന്ന ഇതിനെ കിച്ചണിലെ ജോലികള്‍ക്കായി വിളിച്ചപ്പോള്‍ പറ്റില്ല എന്നാണ് പറഞ്ഞത്.

എല്ലാറ്റിനുമൊടുവില്‍ സത്യഭാമ ശ്രീരേഖയും ഋഷിയും ശരണ്യയും പവര്‍ റൂമില്‍ വന്ന് പതിഞ്ഞ സ്വരത്തില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളെല്ലാം സത്യത്തില്‍ ആ സ്ത്രീക്ക് യോജിച്ചവ മാത്രമാണ് ജിന്റോക്കല്ല. മുകളില്‍ ദൈവം എല്ലാം കാണുന്നുണ്ട് എന്ന് മാത്രമേ ജിന്റോ പറഞ്ഞൊള്ളൂ അതില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി പകപോക്കുന്ന സത്യഭാമക്ക് ജിന്റോയോടുള്ള ദേഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇത് ആദ്യമായല്ല ജയില്‍ നോമിനേഷനും ആരെങ്കിലും ജയിലില്‍ പോകുന്നതും അന്നൊന്നും ഇല്ലാതിരുന്ന ഈ പുതിയ കണ്ടുപിടിത്തങ്ങള്‍ എന്തിന് വേണ്ടിയാണ്? സാധാരണ ഈ ജയില്‍ ടസ്‌കില്‍ കിടക്കാനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് മാത്രമാണ് ജിന്റോ കിടന്നത്.

കുടിവെള്ളം വച്ചിരിക്കുന്ന ഭാഗത്ത് ആ സ്റ്റാന്‍ഡിനിടയിലൂടെ വലിഞ്ഞ് കയറി ആദ്യം മുതലേ ഈ സ്ത്രീ അവസാനം നടന്ന വലിയ സംഭവത്തിലേക്കുള്ള വഴിവെട്ടുകയായിരുന്നു. സഹമത്സരാര്‍ഥികളില്‍ ഭൂരിഭാഗവും വോട്ട് ചെയ്തതിന്റെ പ്രതികരണം വ്യക്തമായി ലൈവില്‍ കണ്ടതാണ്, അപ്പോള്‍ മുതല്‍ തന്നിലെ പ്രതികാരബുദ്ധിയുടെ അതിപ്രസരം ഇവരില്‍ കാണാന്‍ കഴിയും.

ജയിലിനുള്ളില്‍ വന്നും ചെറുതായും വലുതായും പ്രകോപനപരമായ രീതിയില്‍ സംസാരിക്കുക ശരീരഭാഷയിലൂടെ അത് പ്രകടിപ്പിക്കുക എന്നിവക്കെല്ലാം തുടക്കമിട്ടതും ഈ സ്ത്രീ തന്നെയാണ്, അത്തരം സംസാരങ്ങള്‍ക്കിടയില്‍ ജിന്റോ പറഞ്ഞ ഒരു കാര്യം ഇവരെ കൂടുതല്‍ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍.

‘ജയില്‍ നോമിനേഷനിലേക്ക് വോട്ട് ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിങ്ങള്‍ക്കല്ലേ വോട്ട് ചെയ്തത്’ എന്ന് ജിന്റോ ചോദിക്കുന്നുണ്ട് അതുപോലെതന്നെ ജിന്റോ ഇടക്കിടെ പറയുന്നുണ്ട് ‘ആക്ടീവ് അല്ലാത്ത ആളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്, ഞാന്‍ ഫുള്‍ ആക്ടീവ് ആയിരുന്നു, എനിക്കൊന്നും മനസ്സിലാവുന്നില്ല’ എന്നും.

ഈ ടോപ്പിക്ക് അല്പനേരം അവര്‍ക്കിടയില്‍ ഒരു തര്‍ക്കമെന്ന രീതിയില്‍ സംസാരാമാകുന്നുണ്ട്. ആരൊക്കെ തനിക്കെതിരായി നിന്നോ അവരെയെല്ലാം തന്നെ അനുകൂലിക്കുന്നവരാക്കി അവിടെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍. കൂടാതെ ഈ സ്ത്രീ പറയുന്നുമുണ്ട് പലതും എന്റെ മനസ്സില്‍ കിടപ്പുണ്ട് എന്നും.

സത്യഭാമക്ക് ആള്‍റെഡി ജിന്റോയോട് ഒരു പകയും വിദ്വേഷവും ഉണ്ട് , സിജോ.. ജിന്റോ_ശരണ്യ വിഷയം ഒരു കേസാക്കി മാറ്റി കൈ നനയാതെ മീന്‍ പിടിക്കാന്‍ നടക്കുന്ന ഒരാളാണ് , അര്‍ജ്ജുന്‍ അപ്‌സര റസ്മിന്‍ ശരണ്യ നോറ ഗബ്രിയേല്‍ തുടങ്ങിയവര്‍ക്കും ജിന്റോയോടുള്ള വ്യക്തി വൈരാഗ്യത്തിന്റേയും പ്രതികാരത്തിന്റേയും പല നേര്‍ക്കാഴ്ചകളും കാരണങ്ങളും ഇതിനോടകം കണ്ടും മനസ്സിലാക്കിയും കഴിഞ്ഞതാണ്.

ആയതിനാല്‍ ഇതുപോലൊരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നത് മാത്രമേ ഈ സ്ത്രീ ഇവിടെ ചെയ്യേണ്ടതായിട്ടൊള്ളൂ. അതിന്റെ ആദ്യപടിയായി അവര്‍ സിഗരറ്റ് ഇഷ്യു എല്ലാവര്‍ക്കുമിടയില്‍ പ്രചരിപ്പിച്ച് ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നു.

തുടര്‍ന്ന് ജിന്റോയെ കൂടുതല്‍ പ്രകോപിതനാക്കുന്നു അയാള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പ്രതികരിക്കും എന്നറിയാവുന്ന അവര്‍ ആദ്യമേ കരുതിക്കൂട്ടി ഉറപ്പിച്ച സ്ഥലപരിധി/പരിമിതി വിഷയം ഊതിക്കത്തിച്ച് വലിയ ഒരു പ്രശ്‌നമാക്കി അക്കൂട്ടത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം , ആരോഗ്യാവസ്ഥ , അതിജീവനം തുടങ്ങിയ പതിവ് ചേരുവകള്‍ കൂടി ചേര്‍ത്ത് വിഷയത്തെ ആളിക്കത്തിക്കുന്നു.

‘താന്‍ വിചാരിച്ചാല്‍ എന്നെയൊരു കോപ്പും ചെയ്യാന്‍ കഴിയില്ലെന്നും, തന്നെ ഇന്നുവരെ തോല്‍പിച്ച ചരിത്രമേ എനിക്കൊള്ളൂ എന്നും, തന്നെ ഞാന്‍ തകര്‍ത്ത് കയ്യില്‍ തരും’ എന്നും പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ഈ സ്ത്രീ ഇതിനെല്ലാം തുടക്കമിടുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ആഗ്രഹിച്ച പോലെ അവരുടെ വാശി ജയിക്കുന്നില്ല എന്ന അവസ്ഥയില്‍ അത്രപേര്‍ നോക്കി നില്‍ക്കേ ജിന്റോയെ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട് ഏറ്റവും ഗുരുതരമായതും മാപ്പില്ലാത്തതുമായ പ്രവര്‍ത്തിയുമാണ് ഈ സ്ത്രീയുടെ ഭാഗത്ത് നിന്നും നിലവില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞത് ജിന്റോ സാധാരണ രീതിയില്‍ ഹോള്‍ഡ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വലിയ അമര്‍ത്തലാണ് എന്നാണ് , ഇപ്പോള്‍ പറയുന്നത് ജിന്റോ ഇത്രയും ശരീരം ഒക്കെയുള്ള ഒരാളല്ലേ ഇവര്‍ എത്ര ശക്തിയിലടിച്ചാലും ജിന്റോക്ക് എന്ത് പറ്റാനാണ് എന്നാണ്. എന്നാല്‍ ഇവര്‍ തന്റെ മാക്സിമം പ്രഷര്‍ കൊടുത്തുകൊണ്ട് തന്നെയാണ് ജിന്റോയെ അടിക്കുന്നത് ഇതേപോലെ ഇനിയൊരവസ്ഥ ഭാവിയില്‍ ഉണ്ടായാല്‍ അന്ന് ഇവര്‍ തന്റെ ദേഷ്യം തീര്‍ക്കുന്നത് ഏത് രീതിയിലാവും?

ചിലപ്പോള്‍ എന്തെങ്കിലും ആയുധങ്ങളോ മറ്റോ ഇവര്‍ ഉപയോഗിക്കില്ല എന്ന് എന്താണ് ഉറപ്പ്? ജിന്റോയുടെ വിദ്യാഭ്യാസം , നിറം എന്നിവ പറഞ്ഞ് അയാളെ അങ്ങേയറ്റം പരിഹസിക്കുന്നവരില്‍ പ്രധാനിയാണ് ഈ സ്ത്രീ. അവരുടെ അഹങ്കാരം ധാര്‍ഷ്ട്യം സ്വേച്ഛതാ മനോഭാവം എന്നിവക്കുമുന്നില്‍ തലകുനിക്കാന്‍? ജിന്റോക്ക് കഴിയാതെ വന്നെങ്കിലും അയാള്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുകയാണ് അവസാനം ചെയ്തത്.

അവിടെയും ഈ സ്ത്രീ പുതിയൊരു നയം സ്വീകരിക്കുകയാണ് ഉണ്ടായത് ‘അങ്ങിനെ കിടക്കാന്‍ പറ്റില്ല, ഒരിക്കല്‍ താനും ഗബ്രിയേലും ജയിലില്‍ കിടന്നപ്പോള്‍ ഇയാള്‍ പറഞ്ഞ പലതും ഇന്നും എന്റെ മനസ്സില്‍ കിടപ്പുണ്ട് ‘. തികച്ചും വ്യക്തിവൈരാഗ്യം കൊണ്ട് മാത്രം കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്തൊരു നാടകം മാത്രമാണിതന്ന് ഈ സ്ത്രീയുടെ വാചകങ്ങളില്‍ നിന്നും തുടക്കം മുതല്‍ ഇന്നോളം ഇത് കണ്ടുകൊണ്ടിരുന്ന തലച്ചോറുള്ള നാട്ട്കാര്‍ക്ക് മനസ്സിലാവും.

ഇതിലിനി പ്രത്യേകിച്ചൊരു ഇന്ററോഗേഷന്റേയോ സ്‌പെക്യൂലേഷന്റേയോ ആവിശ്യം ഉള്ളവര്‍ക്കുണ്ടാവാം എന്നാല്‍ മറ്റാര്‍ക്കുമതുണ്ടാവില്ല. ആയതിനാല്‍ കരുതിക്കൂട്ടിയുള്ള തുടര്‍ച്ചയായ പ്രകോപനപരമായ പെരുമാറ്റങ്ങള്‍ ഭീഷണികള്‍ എന്നിവയും അങ്ങേയറ്റം ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ ഫിസിക്കല്‍ അസോള്‍ട്ടിന്റെ പരിധിയില്‍ വരുന്ന നിയമ ലംഘനവും നടത്തിയ ജാസ്മിന്‍ എന്ന മത്സരാര്‍ഥിയെ മത്സരത്തില്‍ നിന്നും പുറത്താക്കണമെന്നതാണ് ഉചിതമായ തീരുമാനം.

ജിന്റോയുടെ സ്ഥാനത്ത് നോറ ആയിരുന്നെങ്കില്‍ ?? മറ്റേതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍? ഇതേ ക്രിമിനല്‍ സ്വഭാവത്തില്‍ നാളെ ഇവര്‍ ആരെയെങ്കിലും വല്ല കത്തിയും എടുത്ത് കുത്തില്ലാ എന്ന് എന്താണുറപ്പ്? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Athira A :