തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്; സ്റ്റാര്‍ വാല്യു ഇല്ലാത്ത വേസ്റ്റ് സിനിമയാണ് ‘സ്റ്റാര്‍’, എന്ന് പ്രതിഷേധിച്ച് തിയേറ്റര്‍ ജീവനക്കാരന്‍ !

നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത്​ തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. തുടർന്ന് സിനിമകൾ തിയറ്ററിൽ തന്നെ കണ്ടാസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമാ പ്രേമികളും. ഇതിനിടയിൽ ഒക്ടോബര്‍ 29ന് തിയറ്റർ റിലീസ് ചെയ്ത ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ മുഖ്യവേഷത്തിലെത്തി പൃഥ്വിരാജ് അതിഥി വേഷത്തിലഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാര്‍.

ഇപ്പോള്‍ സിനിമയ്‌ക്കെതിരായ വിമര്‍ശനത്തെത്തുടര്‍ന്ന് തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ആണ്
പുറത്തുവന്നിരിക്കുന്നു. തിയേറ്റര്‍ ഉടമ സോഹന്‍ റോയ് ആണ് നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.

“സ്റ്റാര്‍” സിനിമയ്‌ക്കെതിരെ തിയേറ്റര്‍ ജീവനക്കാരന്‍ മോശമായി സംസാരിച്ചതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘സ്റ്റാര്‍ ഒരു സ്റ്റാര്‍ വാല്യൂവും ഇല്ലാത്ത വേസ്റ്റ് സിനിമയാണെ’ന്നായിരുന്നു ജീവനക്കാരന്‍ പറഞ്ഞത്. സ്റ്റാര്‍ വെച്ച് വിലപേശരുതെന്ന് ഏരീസ് ജീവനക്കാരന്‍ തിയേറ്റര്‍ സംഘടനകളുടെ ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍ സ്റ്റാര്‍ ചെറിയൊരു സിനിമയാണെന്നും ഈ സമയത്ത് മത്സരങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്നും തിയേറ്റര്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. അതേസമയം, ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം ഡോക്ടര്‍ തിയേറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് . ഈ സമയത്താണ് സംഘടന വിലക്കേര്‍പ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.

about cinema

Safana Safu :