ഈ ‘അമ്മ മകൻ ബന്ധം അങ്ങനെ വേർപെടില്ല; ആലഞ്ചേരി തറവാടിന്റെ തെക്കേ മുറിയിലെ രഹസ്യം കണ്ട അന്താളിപ്പിൽ ഋഷിയും സൂര്യയും ; കൂടെവിടെ അടുത്ത ആഴ്ച അതിഥി ടീച്ചറുടെ കൂടുതൽ കഥകൾ അറിയാം !

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.

ഇപ്പോൾ പരമ്പര കടന്നുപോകുന്നത് അതിഗംഭീര ട്വിസ്റ്റിലൂടെയാണ്. ഋഷി പെറ്റമ്മയെ കുറിച്ച് കുറെ കാര്യങ്ങൾ അറിയുന്നുണ്ട്. എന്നാൽ, ഋഷിയ്ക്ക് ഇപ്പോഴും റാണിയമ്മയെ വെറുക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് ആരാധകർ ഋഷിയുടെ സ്വഭാവത്തെ കുറ്റപ്പെടുത്തി രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇപ്പോൾ ഋഷി അറിഞ്ഞ, അതിഥി ടീച്ചർ ആദി സാർ മോൻ കുട്ടൻ ചരിത്രം അത് വെറും ഒരു ഔട്ട് ലൈൻ മാത്രമാണ്. എന്താണ് അതിഥി ടീച്ചറുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ഋഷിയ്ക്കും പ്രേക്ഷകർക്കും അറിയില്ല.

നമ്പ്യാർ അങ്കിളിന് അറിയാവുന്ന കഥകളാണ് എല്ലാവരും കേട്ടത്. അതിൽ സ്ട്രോങ്ങ് ആയിട്ട് ഒരു കാരണവും ഇതുവരെ കണ്ടതുമില്ല. ഇത്രയേറെ ആത്മാർഥമായി പ്രണയിച്ചു നടന്ന ആദി സാറിനെ വേണ്ട എന്ന് വച്ചിട്ട് നൊന്ത് പെറ്റ മകനെ വേണ്ട എന്നുവച്ചിട്ട് പോകാൻ മാത്രം ഉള്ള ഒരു കാരണവും ഇനിയും കഥയിൽ പറഞ്ഞിട്ടില്ല. എന്നാൽ അടുത്ത ആഴ്ച ആ സത്യം വെളിപ്പെടുന്നുണ്ട്…

അടുത്ത ആഴ്ച വരാൻ പോകുന്ന കഥയെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ!

about koodevide

Safana Safu :