മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന!

നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് വാർത്ത ഏറെ ചർച്ചയിരിക്കുകയാണ് .ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന. അവതരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു.

പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം. നേരത്തെയും സിനിമയിൽ നിന്നും നടനെതിരെ പരാതി വന്നിരുന്നു. ഇത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കള്‍ നടപടി കടുപ്പിക്കാനൊരുങ്ങുന്നത്.

അവതാരകയെ അപമാനിച്ച സംഭവത്തിൽ നിർമ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചു വരുത്താനാണ് സംഘടനയുടെ തീരുമാനം.ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശ്രീനാഥ് ഭാസി കാരണം നിർമ്മാതാക്കൾക്ക് വലി സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നും ആണ് സംഘടനയുടെ നി​ഗമനം.

നേരത്തെയും ശ്രീനാഥ് ഭാസിക്ക് എതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. പല സിനിമ ലൊക്കേഷനുകളിലും സമയത്ത് എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ ഉണ്ടാകില്ലെന്നും ചിത്രീകരണം അവസാനിപ്പിച്ച് ഉടനെ തന്നെ ലൊക്കേഷനില്‍ നിന്നും പോകുമെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

AJILI ANNAJOHN :