കരയുന്ന സീനുകള്‍ കണ്ടാല്‍ താനും കരയും, അതുകൊണ്ട് തിയേറ്ററില്‍ എങ്ങാനും പോയാലും വലിയ പ്രശ്‌നമാണ്; ആ ചിത്രം ഇതുവരെയും മുഴുവന്‍ കണ്ടിട്ടില്ലെന്ന് ജയറാം

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍ വളരെ സെന്‍സിറ്റീവ് ആണെന്നാണ് ജയറാം പറയുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമ താന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല എന്നാണ് ജയറാം പറയുന്നത്.

കരയുന്ന സീനുകള്‍ കണ്ടാല്‍ താനും കരയും, അതുകൊണ്ട് തിയേറ്ററില്‍ എങ്ങാനും പോയാലും വലിയ പ്രശ്‌നമാണ് എന്നാണ് ജയറാം ഇപ്പോള്‍ പറയുന്നത്. താന്‍ വളരെ സെന്‍സിറ്റീവ് ആണ്. സിനിമയില്‍ ചില സീനുകള്‍ ചെയ്യുമ്പോള്‍ കരഞ്ഞിട്ടുണ്ട്. വൈകാരികമായ രംഗങ്ങള്‍ വരുമ്പോള്‍ അത് താന്‍ യഥാര്‍ത്ഥ ജീവിതമായി സങ്കല്‍പ്പിക്കും.

തന്റെ പ്രിയപ്പെട്ടവരാണ് അവരെന്ന് കരുതും. തിയേറ്ററിലൊക്കെ പോയാല്‍ പ്രശ്‌നമാണ്. വല്ല കോമഡിയും കേട്ട് കഴിഞ്ഞാല്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. കരയേണ്ട സീനുകള്‍ വന്നാല്‍ കരയും. താന്‍ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന സിനിമ താന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല. അതിന്റെ രണ്ടാം പകുതിയൊക്കെ വല്ലാത്തൊരു വേദനയാണ്.

താന്‍ ആ സമയത്ത് സിബി മലയിലിനോട് പറയുമായിരുന്നു, തിയേറ്ററിലേക്ക് കയറുന്ന എല്ലാവര്‍ക്കും ഓരോ കര്‍ച്ചീഫ് കൂടി കൊടുത്തു വിടണമെന്ന്. ഇപ്പോഴും ടിവിയില്‍ വരികയാണെങ്കില്‍ താന്‍ അശ്വതിയോട് ശബ്ദം കുറച്ച് വയ്ക്കാന്‍ പറയും. തനിക്ക് കാണാന്‍ പറ്റില്ല എന്നാണ് ജയറാം പറയുന്നത്.

Vijayasree Vijayasree :