ഇരട്ട തിരക്കഥാകൃത്തുകളുടെ കൂട്ടത്തിലേക്ക് രഞ്ജിത്തും ഉണ്ണിയും; ഉദ്വേ​ഗം നിറച്ച് അപർണ ബാലമുരളിയുടെ ഇനി ഉത്തരം ; ഉടൻ എത്തുന്നു !

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം . അപർണയുടെ മികച്ച പ്രകടനം തന്നെ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് . ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

രഞ്ജിത് ഉണ്ണി (സനീഷ് ) എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാള സിനിമയില്‍ വലിയ ഹിറ്റുകള്‍ സമ്മനിച്ച എഴുത്തുകാരുടെ കൂട്ടത്തില്‍ ഇരട്ട എഴുത്തുകാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സിദ്ദിഖ്- ലാല്‍, ബോബി- സഞ്ജയ് ഉദയകൃഷ്ണ-സിബി കെ തോമസ്, വിഷ്ണു ഉണ്ണികൃഷണന്‍ – ബിബിന്‍ ജോര്‍ജ് തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണ് ഇനി ഉത്തരത്തിലൂടെ രഞ്ജിത്തും ഉണ്ണിയും എത്തുന്നത്.

സെസ്സിലും, ഇലക്ട്രിക്ക് കമ്പനിയിലുമായി ജോലി ചെയ്തിരുന്ന രണ്ട് പേരും ഒരു തമിഴ് ചിത്രത്തിലെ സംവിധാന സഹായികളായിട്ടാണ് സിനിമയിലേക്കെത്തുന്നത്. അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ നേടിയെടുക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജീവിതമാണ് ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രം നിര്‍മ്മിക്കുന്നതിന് പ്രേരണയായതെന്ന് ഇരുവരും പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്.

എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന, എഡിറ്റര്‍ -ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍,വിനോഷ് കൈമള്‍, കല -അരുണ്‍ മോഹന്‍ ,മോക്കപ്പ-് ജിതോഷ് പൊയ്യ , വസ്ത്രാലങ്കാര-ം ധന്യ ബാലകൃഷ്ണന്‍, പരസ്യകല- ജോസ് ഡൊമിനിക്, ഡിജിറ്റള്‍ പി.ആര്‍.ഓ- വൈശാഖ് സി വടക്കേവീട്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദീപക് സി നാരായണന്‍. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

AJILI ANNAJOHN :