വേറിട്ട ഗെറ്റപ്പിൽ കൂടെവിടെ സീരിയൽ താരം നിഷാ മാത്യു; സഖാവ് കമല ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ മിനിസ്ക്രീൻ താരറാണിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ!

പടച്ചോനേ ഇങ്ങള് കാത്തോളീ..’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാള മിനിസ്ക്രീൻ താരം നിഷാ മാത്യു. നിലവിൽ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെയിൽ പ്രധാന വില്ലത്തി കഥാപാത്രമായ നിഷാ മാത്യു സിനിമയിൽ നിന്നാണ് സീരിയലിൽ എത്തുന്നത്.

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും നായകനും നായികയുമായെത്തുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്ത നാൾമുതൽ ശ്രദ്ധ നേടിയിരുന്നു, സിനിമയിൽ സഖാവ് കമലയായിട്ടാണ് നിഷാ മാത്യു എത്തുന്നത്.

ചിത്രം വൈകാതെ തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു സഖാവിന്റെ വേഷത്തിലാണ് നിഷാ മാത്യു എത്തുന്നത്. കമല എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കമലയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകൾ വളരെ വേറിട്ടതും വ്യത്യസ്തവുമാണ്. സിനിമ എന്താകും എന്ന ആകാംക്ഷയും, സംശയങ്ങളും ചലച്ചിത്ര പ്രേമികൾക്ക് തോന്നുന്ന തരത്തിലുള്ളതാണ് പോസ്റ്ററുകൾ.

പോസ്റ്റർ ഡിസൈനിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖനായ ഷിബിൻ സി ബാബു ആണ് വ്യത്യസ്തമായ ഈ പോസ്റ്ററുകൾക്ക് പിന്നിൽ. കുടുംബ – ഹാസ്യ ചിത്രമെന്ന നിലയിലാകും ‘പടച്ചോനേ ഇങ്ങള് കത്തോളീ’ പ്രദർശനത്തിനെത്തുക.

ഗ്രേസ്‌ ആന്‍റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം നിർവഹിക്കുക വിഷ്ണു പ്രസാദാണ്. എഡിറ്റിംഗ് കിരൺ ദാസാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുക. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി. ആർട്ട് അർക്കൻ എസ് കർമ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ. പി.ആർ.ഓ- മഞ്ജു ഗോപിനാഥ്‌., മാർക്കറ്റിംഗ് ഹെയിൻസ്‌.

about nishaa mathew

Safana Safu :