പലരും ഹ്യൂമർ റോളുകൾ ചെയ്യൂ, അത് നല്ല ബിസിനസ് നൽകും എന്ന് പറയാറുണ്ട്; സിനിമ എന്നത് വെറും കച്ചവടം മാത്രമല്ലല്ലോ; നിവിൻ പറയുന്നു!

മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രദ്ധയനാണ് നിവിൻ പൊളി . വിനീത് ശ്രീനിവാസന്റെ മലവാർടി ആർട്സ് ക്ലബ്ബിലൂടെ എത്തി നിരവധി ചിത്രങ്ങൾ നിവിൻ ചെയ്തു കഴിഞ്ഞു . ഇപ്പോഴിതാ സിനിമ എന്നത് വെറും കച്ചവടം മാത്രമല്ലെന്ന് നടൻ നിവിൻ പോളി. ഹ്യൂമർ കഥാപാത്രങ്ങൾ നല്ല ബിസിനസ് നൽകുമെന്നും അത്തരം കഥാപാത്രങ്ങൾ കൂടുതൽ ചെയ്യുവാൻ പലരും തന്നോട് ആവശ്യപ്പെടും. എന്നാൽ സിനിമ എന്നത് വരും തലമുറക്കുള്ള കല കൂടിയാണ് എന്ന് നടൻ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.തമാശ കഥാപാത്രങ്ങളെ സ്ട്രോങ്ങ് സോൺ ആയി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘പ്രേക്ഷകർ ഒരു കാര്യം സ്വീകരിക്കുമ്പോൾ ഇത് നമുക്ക് ശരിയാകുമെന്ന് തോന്നും. പ്രേക്ഷകർ എന്റെ എന്റർടെയ്നേഴ്സ് ആസ്വദിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ അതെന്റെ സ്‌ട്രോങ് പോയിന്റ് തന്നെയാണ്’ എന്ന് നിവിൻ പോളി മറുപടി നൽകി.

എന്നാൽ തനിക്ക് വില്ലൻ കഥാപാത്രങ്ങൾ ഉൾപ്പടെ എല്ലാ തരം റോളുകളും ചെയ്യാൻ ആഗ്രഹമുണ്ട്. പലരും ഹ്യൂമർ റോളുകൾ ചെയ്യൂ, അത് നല്ല ബിസിനസ് നൽകും എന്ന് പറയാറുണ്ട്. പക്ഷെ സിനിമ എന്നത് വെറും കച്ചവടം മാത്രമല്ലല്ലോ, അത് വരും തലമുറക്കുള്ള കല കൂടിയല്ലേ. അത് ചരിത്രമായി എന്നും നിലനിൽക്കും. നാളെ തന്റെ മക്കൾ വളർന്നു വരുമ്പോൾ തങ്ങളുടെ പിതാവിന്റെ സിനിമകൾ അഭിമാനത്തോടെ കാണണ്ടേ. കച്ചവടമായി മാത്രമായി കാണുന്നതിൽ എന്ത് രാസമാണുള്ളത് എന്ന് നിവിൻ ചോദിച്ചു.

AJILI ANNAJOHN :