അന്ന് അതിന് ‘അമ്മ അനുവദിച്ചിരുന്നി ല്ല സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ആ ചോദ്യം ശോഭനയുടെ മറുപടി ഞെട്ടിച്ചു !

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ എക്കാലത്തെയും മികച്ച നടി ശോഭന തന്നെയാണ്. സിനിമയില്‍ ഇടക്കാലത്ത് മാത്രം മുഖം കാണിച്ച് പോകുന്ന ശോഭന തന്നെയാണ് ഇപ്പോഴും യൂത്തന്മാരുടെയും പ്രിയപ്പെട്ട നടി. ഇഷ്ടപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ നൈന്റീസിലുള്ളവര്‍ക്ക് ഇപ്പോഴും ഉത്തരം ശോഭനയെ കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളൂ.

മലയാളത്തിലെ ഏറ്റവും പ്രഗൽഭയായ നടിമാരിലൊരാളാണ് ശോഭന. മണിചിത്രത്താഴ്, പവിത്രം തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭിനയിച്ച ശോഭന മികച്ച നർത്തകി കൂടിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശോഭന വീണ്ടും മലയാളത്തിൽ എത്തിയിരുന്നു.

ഇപ്പോൾ നൃത്തത്തിന് വേണ്ടി കൂടുതൽ സമയവും ചെലവഴിക്കുന്ന ശോഭന അപൂർവമായി മാത്രമേ അഭിമുഖങ്ങൾക്ക് മുഖം നൽകാറുള്ളൂ. നൽകിയാൽ തന്നെ വ്യക്തിപരമായ കാരങ്ങളെ പറ്റി സംസാരിക്കില്ലെന്ന് നടി തീർത്തു പറയുകയും ചെയ്യും.

മലയാളത്തിൽ മുമ്പൊരിക്കൽ നേരെ ചൊവ്വെ പരിപാടിയിൽ ശോഭന മനസ്സ് തുറന്നിരുന്നു. തന്റെ സിനിമാ, നൃത്ത ജീവിതത്തെ പറ്റിയും മറ്റും നടി അന്ന് സംസാരിച്ചു. മലയാളത്തിന് പ്രിയങ്കരിയായ ശോഭന ജനിച്ചത് ചെന്നെെയിലാണ്. മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും തമിഴിൽ തന്റെ മിക്ക സിനിമകളും പരാജയമായിരുന്നെന്നും ശോഭന അന്ന് തുറന്ന് പറഞ്ഞു. ഹിന്ദിയിൽ നിന്ന് തുടക്കകാലത്ത് അവസരം വന്നെങ്കിലും അമ്മ വിട്ടില്ലെന്നും പിന്നീട് മലയാളത്തിലെ നല്ല സിനിമകൾ ഉപേക്ഷിച്ച് പോവാൻ തോന്നിയില്ലെന്നും ശോഭന അന്ന് പറഞ്ഞു.

ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം എനിക്കില്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ വളരെ തിരക്കിലായിരുന്നു. നല്ല നല്ല മലയാള സിനിമകൾ വിട്ട് ഒരു ഹിന്ദി പടം ചെയ്യുമോ ആരെങ്കിലും. ഹിന്ദിയിൽ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ ഞാൻ ചെയ്താൽ എങ്ങനെയായിരിക്കും എന്നൊക്കെ തോന്നിയിരുന്നു. അത്രയേ ഉള്ളൂ’

‘ഇവിടെ സംതൃപ്തയായിരുന്നു. അതിനാൽ അതിലൊരു അസൂയയൊന്നുമില്ല. നമുക്കിത്ര കഴിവുണ്ട്, അവിടെ ഷൈൻ ചെയ്യാമായിരുന്നല്ലോ കുറച്ചു കൂടി വീടുകൾ വെക്കാമായിരുന്നല്ലോ എന്നൊന്നും തോന്നിയിട്ടില്ല. എനിക്കും ഹിന്ദി സിനിമയൊക്കെ വന്നിട്ടുണ്ട്. രാജ് കപൂറിന്റെ സിനിമയൊക്കെ ചോദിച്ചു. പക്ഷെ അമ്മ വിട്ടില്ല. നല്ല ഒരു പ്രൊജക്ട് വന്നിരുന്നെങ്കിൽ , ആ സമയത്ത് ഒഴിവുണ്ടായിരുന്നെങ്കിൽ ചെയ്യുമായിരുന്നു,’ ശോഭന പറഞ്ഞു’

കഥാപാത്രത്തിന് പൂർണത വരണമെങ്കിൽ അഭിനയിച്ച ആൾ തന്നെ ഡബ് ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. ഇംഗ്ലീഷ് സിനിമയിൽ എന്റെ ശബ്ദം കൊണ്ട് ഡബ് ചെയ്താണ് നാഷണൽ അവാർഡ് വാങ്ങിച്ചത്. മലയാളത്തിൽ സ്വന്തമായി ഡബ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഡയരക്ടർമാരോട് ഈ പടത്തിൽ എന്റെ ശബ്ദം വേണമെന്ന് പറയുമായിരുന്നു’

‘അപ്പോൾ അവർ പറയും ശബ്ദം വളരെ ലോ ആണെന്ന്. കുറേ സംവിധായകർ പറഞ്ഞിട്ടുണ്ട്, വേണ്ടമ്മാ ശബ്ദം ആൾക്കാർ സ്വീകരിക്കില്ലെന്ന്. അവാർഡിന് പരിഗണിക്കുമ്പോൾ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തവർക്ക് കൂടുതൽ പരിഗണന കൊടുക്കണം. ഉദാഹരണത്തിന് പുരസ്കാരത്തിന് മൂന്ന് പേർ ഉണ്ടെങ്കിൽ അവരിൽ സ്വന്തമായി ഡബ് ചെയ്തവർക്ക് കൊടുക്കണം’

വ്യക്തിപരമായ കാര്യത്തെ പറ്റി സംസാരിക്കില്ലെന്നും ശോഭന അന്ന് തീർത്ത് പറഞ്ഞു. അഭിമുഖത്തിൽ വിവാഹം കഴിക്കാത്തതിനെ പറ്റി ചോദ്യം ചോദ്യപ്പോൾ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് ആദ്യമേ പറഞ്ഞതല്ലേയെന്നായിരുന്നു ശോഭനയുടെ മറുചോദ്യം.

പല പത്രങ്ങളിലും അഭിമുഖത്തിന് വരുമ്പോൾ ആദ്യം നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കും. പിന്നീട് വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കും. എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ പത്രത്തിലും വെവ്വേറെ പറഞ്ഞെന്നും ശോഭന ചരിച്ചു കൊണ്ട് പറഞ്ഞു.

AJILI ANNAJOHN :