ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും; എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു; ജീവിതത്തിൽ നേരിടേണ്ടി വന്നതിനെ കുറിച്ച് ആദ്യമായി മഞ്ജു വാര്യർ !

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യർ ആരധകരാണ്. വിദ്യാർത്ഥി ആയിരിക്കെ കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയുടെ മായാ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ.

ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്.

ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.

കരിയറിൽ തന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മഞ്ജു സ്വകാര്യത വളരെയധികം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ, ഫ്ളാവെർസ് ഒരു കോടി എന്ന പരിപാടിയിലാണ് താരം മനസ് തുറക്കുകയാണ് .

ഓണത്തോട് അനുബന്ധിച്ചു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയിൽ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്.

ദുഖകരമായ സഹചര്യങ്ങൾ പ്രതിസന്ധികൾ എന്നിവ വരുമ്പോൾ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. പ്രോമോ വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’ മഞ്ജു പറഞ്ഞു. ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ.

പ്രോമോ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, മഞ്ജുവിനെ പിന്തുണച്ച് ധാരാളം പേരാണ് കമന്റ് ചെയ്യുന്നത്. മഞ്ജുവിന്റെ വാക്കുകൾ വളരെ ശരിയാണെന്ന് നിരവധിപേർ പറയുന്നുണ്ട്.

about manju

Safana Safu :