ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല, ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം;അവയവദാന പ്രതിജ്ഞ ചെയ്തത് മീന!

“തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. മോഹൻലാൽ -മീന കോമ്പോയിൽ എത്തിയ ഒട്ടുമിക്ക മലയാള ചിത്രങ്ങളും ഹിറ്റായിരുന്നു. ഇന്നും മാറ്റമേതും കൂടാതെ തുടരുകയാണ് ഈ കൂട്ടുകെട്ട് . അടുത്തിടെയാണ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.”

ഇപ്പോൾ ലോക അവയവദാന ദിനത്തിൽ മീന നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്നാണ് നടി പ്രതിജ്ഞ ചെയ്തത്. മീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ് അത് എന്റെ ജീവിതം മാറ്റിമറിച്ചേനെ’ എന്നും മീന കുറിച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നു സാഗറിന്റെ അപ്രതീക്ഷിത വിയോഗം.ഒരുപക്ഷെ ഇതാകാം മീനയുടെ തീരുമാനത്തിന് പിന്നിലെ കാരണം.

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്.

കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അത് എന്റെ ജീവിതം മാറ്റിമറിച്ചേനെ.ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഏറ്റവും നല്ല വഴിയാണിത്.’ മീന കുറിച്ചു.

AJILI ANNAJOHN :