എല്ലാം ഓരോ തെറ്റിദ്ധാരണയുടെ പുറത്തല്ലേ, ഒരാളോട് വിദ്വേഷം വച്ചോണ്ടിരിക്കുമ്പോൾ എല്ലാവർക്കും വിഷമമാണ്. അത് എങ്ങനെയെങ്കിലും അഴിച്ചു മാറ്റി പോസിറ്റീവായിയിരിക്കുക !

ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഇത്തവണ എത്തിയത്ആർക്കും അത്ര കണ്ട് പരിചയമില്ലാത്ത മത്സരാർഥികളായിരുന്നു .ഇത്തവണത്തെ ഷോയുടെ ഹൈലൈറ്റ് അത് തന്നെ ആയിരുന്നു . ജനപ്രിയ നിരവധി മത്സരാർഥികളും ഇത്തവണത്തെ സീസണിലുണ്ടായിരുന്നു. ഷോയിൽ പ്രേക്ഷകരേറ്റെടുത്ത സൗഹൃദങ്ങളിലൊന്നായിരുന്നു ബ്ലെസ്‌ലിയും റോബിനും ദിൽഷയും തമ്മിലുള്ള സൗഹാർദം. എന്നാൽ അധികം വൈകാതെ മൂന്നു പേരും മൂന്ന് വഴിക്കായി. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ബ്ലെസ്‌ലിയും ദിൽഷയും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഷോയ്ക്കുള്ളിൽ വച്ച് തന്നെ റോബിനും ബ്ലെസ്‍‌ലിയും തമ്മിൽ ചെറിയ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഇത് തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നായിരുന്നു റോബിനും ബ്ലെസ്‌ലിയും പറഞ്ഞത്. എന്തായാലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഒന്നായിരിക്കുകയാണ് ഇരുവരും. ഇപ്പോൾ ഒരു പൊതുപരിപാടിയ്ക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് റോബിനും ബ്ലെസ്‌ലിയും. ഞാൻ റോബിന്റെ അമ്മയേയും അച്ഛനേയുമൊക്കെ വിളിച്ചു സംസാരിച്ചു. വെറുതേ എന്തിനാണ് വിഷമങ്ങളൊക്കെ വച്ചോണ്ടിരിക്കുന്നതെന്ന് ബ്ലെസ്‌ലി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഞാനും ബ്ലെസ്‌ലിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് റോബിനും പറഞ്ഞിരുന്നു. ആരുടേ അടുത്തും നമ്മൾ പ്രശ്നം വച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ എന്ന് ബ്ലെസ്‌ലി പറയുന്നു. എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള കാര്യമെടുക്കുക. ക്ഷമയാണ് എല്ലാം. ഞാനും റോബിനും തമ്മിലുള്ള വൈബ് വച്ചാണ് എല്ലാം ശരിയായത്. റോബിന്റെയും ദിൽഷയുടേയും കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല.

എല്ലാം ഓരോ തെറ്റിദ്ധാരണയുടെ പുറത്തല്ലേ. ഒരാളോട് വിദ്വേഷം വച്ചോണ്ടിരിക്കുമ്പോൾ എല്ലാവർക്കും വിഷമമാണ്. അത് എങ്ങനെയെങ്കിലും അഴിച്ചു മാറ്റി പോസിറ്റീവായി നിർത്തുക എന്നുള്ളതാണ് എന്റെ രീതി. അവരുടെ മനസിലും വെക്കേണ്ട, എന്റെ മനസിലും വെക്കേണ്ട. നമ്മളെ സപ്പോർട്ട് ചെയ്യുന്നവർ നമ്മുക്ക് വേണ്ടി ഫൈറ്റ് ചെയ്യും. അതിനെ ഞാൻ ബഹുമാനിക്കുന്നു. കാരണം അത് നമ്മുക്ക് വേണ്ടിയാണ് ചെയ്യുന്നത്. അത് കുടുംബത്തിലേക്ക് പോകാതിരിക്കുക. അഭിപ്രായങ്ങൾ തമ്മിൽ ഫൈറ്റ് നടന്നോട്ടെ. അത് വ്യക്തിഹത്യയിലേക്ക് മാറരുതെന്നും ബ്ലെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

AJILI ANNAJOHN :