ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് ; തിയേറ്റർ പ്രതിസന്ധി ഒടിടി റിലീസ് ചർച്ചയിൽ!

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക് ചേരും .കൊച്ചിയിൽ വച്ചാണ് യോഗം ചേരുക. സിനിമ തിയേറ്റർ പ്രതിസന്ധിയാണ് പ്രധാന ചർച്ച വിഷയം. തിയേറ്ററിലേക്ക് പ്രേക്ഷകർ എത്താത്തതും ചർച്ചയാകും. ഒടിടിയിൽ സിനിമ നൽകുന്നതിൽ കടുത്ത നടപടിയെടുക്കാനും യോഗത്തിൽ സാധ്യതയുണ്ട്.

തിയേറ്ററിൽ സിനിമാ റിലീസ് ചെയ്തു മിനിമം 56 ദിവസത്തിനു ശേഷമേ ഒടിടിയിൽ നൽകാവു എന്നാണ് തന്റെ ഉടമകളുടെ നിബന്ധന. ഈ നിബന്ധനകൾ ലംഘിച്ചാൽ കടുത്ത നടപടിയിലേക്ക് പോകും എന്നും നിബന്ധന ലംഘിക്കുന്ന നിർമ്മാതാവിനും താരങ്ങൾക്ക് എതിരെ കടുത്ത നടപടിയെടുക്കാൻ തീരുമാനമെടുക്കും എന്നാണ് വിവരം.

അനാവശ്യമായ കാര്യങ്ങൾ തിയേറ്റർ ഉടമകളുടെ മേൽ കെട്ടിവെക്കാൻ നിർമ്മാതാക്കളും ഡിസ്ട്രിബ്യൂട്ടറും ശ്രമിക്കുന്നു എന്ന് ആരോപണവും ഉയരുന്നുണ്ട്. ഇത് അംഗീകരിക്കില്ല എന്നുമാണ് വിലയിരുത്തൽ. ഇത്തരം തീരുമാനങ്ങൾ എടുത്തില്ല എങ്കിൽ തിയേറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും എന്നും തിയേറ്റർ ഉടമകൾ പറയുന്നു.

AJILI ANNAJOHN :