സിനിമയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാൻ; സിനിമ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട് എന്നും അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും; തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം!

വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അബിയുടെ മകന്‍. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന്‍ കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ ജന ശ്രദ്ധ നേടി . തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജുവാര്യര്‍ നായികയായ സൈരാബാനുവിലെ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രം ഷെയ്ന്‍നിഗമിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ വിജയക്കൊടി പാറിച്ച നടൻ സൗബിൻ സംവിധാനം ചെയ്ത പറവയിലൂടെ സ്വന്തമായൊരു ഇരിപ്പിടം മലയാളസിനിമയില്‍ ഷെയ്ന്‍ സ്വന്തമാക്കി.

ഇപ്പോഴിതാ സിനിമ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട് എന്നും അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും എന്ന് ഷെയ്ൻ നിഗം. താനത് തിരിച്ചറിയാൻ വൈകിപ്പോയെന്നും അതാണ് താന്റെ പിഴവെന്ന് താരം പറഞ്ഞു. സിനിമ മേഖലയിൽ നിന്ന് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചാണ് ഷെയ്ൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്. തുടരെ സിനിമകൾ വന്നു. ചെറുപ്പത്തിൽ ആരാധനയോടെ കണ്ടവരുടെ സൗഹൃദങ്ങളായി. ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിപ്പോയി, ഞാൻ തെറ്റുധരിക്കപ്പെട്ടു.’ താരം കൂട്ടിച്ചേർത്തു. ഉമ്മച്ചിക്ക് മാത്രമേ തന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നും ഉമ്മച്ചിയാണ് തന്റെ സുഹൃത്തും വഴികാട്ടിയും എന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

ഷെയ്നിന്റെ വാക്കുകൾ’സിനിമയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ മുഖംകാട്ടി തുടങ്ങിയത്. കേരളത്തിലെത്തിയപ്പോൾ വലിയൊരു ചിത്രത്തിൽ നായക വേഷത്തിലെത്താനായി. ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്.

തുടരെ സിനിമകൾ വന്നു. ചെറുപ്പത്തിൽ ആരാധനയോടെ കണ്ടവരുടെ സൗഹൃദങ്ങളായി. ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിപ്പോയി, ഞാൻ തെറ്റുധരിക്കപ്പെട്ടു. ഈ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും. അത് തിരിച്ചറിയാൻ അല്പം വൈകിയതാണെന്റെ പിഴവ്. അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ഉമ്മച്ചിയാണെന്റെ സുഹൃത്തും വഴികാട്ടിയും.’ഉല്ലാസം എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഷെയ്ൻ ചിത്രം. ഒപ്പം വിനയ് ഫോർട്ടിനൊപ്പം എത്തുന്ന ചിത്രം ‘ബർമുഡ’യും റിലീസിനായി കാത്തിരിക്കുകയാണ്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. സിനിമയുടെ ടീസറുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

AJILI ANNAJOHN :