ലളിത ജീവിതവും ശുഭ്രവസ്ത്രവുമൊക്കെ ധരിച്ച് മലയാളികൾക്ക് മുഴുവൻ സാദാചരം പഠിപ്പിക്കുന്ന ഒരു വലിയ മനുഷ്യന്റെ മകൻ ഇങ്ങനെ ചെയുന്നത് വളരെ മോശം ; വിജയ് യേശുദാസിനെതിരെ സംവിധായകൻ!

ഓൺലൈൻ റമ്മിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത സർക്കാറിനെതിരെ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഗെയിമിന്റെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരേയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. നിയമസഭയിൽ കെബി ഗണേഷ് കുമാർ എം എൽ എ വരെ ഈ വിഷയം അവതരിപ്പിച്ചു. ഇക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തോടെ വളരെ ബഹുമാനം തോന്നി

140 എം എൽ എമാരുള്ള നിയമസഭയിൽ സാധാരണാക്കാരന്റെ വേദന അറിയാവുന്ന ഗണേഷ് കുമാർ തന്നെ വേണ്ടി വന്നു റമ്മി കളിയെന്ന ഈ വൻ ചതിക്കെതിരെ സംസാരിക്കാനെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകൻ.

സിനിമാക്കാരായ ലാലും വിജയ് യേശുദാസും റിമി ടോമിയുമൊക്കെ റമ്മിയുടെ പരസ്യത്തിൽ പങ്കെടുത്തത് കൊണ്ടുമായിരിക്കാം ആദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ഇവരോടൊക്കെ സംസാരിച്ച് ഈ പരസ്യത്തിൽ നിന്നും പിന്മാറാൻ താങ്കൾ പറയണമെന്ന് സംസ്കാരിക വകുപ്പ് മന്ത്രിയായ വിഎൻ വാസവനോട് ഗണേഷ് വളരെ ശക്തമായി സംസാരിക്കുകയും ചെയ്തു. തീർച്ചയായും ഗണേഷിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ തോന്നുന്നുവെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

ലാൽ എങ്ങനെ ഈ അബദ്ധത്തിൽപ്പെട്ടു എന്നാണ് ഞാൻ ആലോചിക്കുന്നത്. കൊറോണകാലമായിരുന്നത് കൊണ്ടും കാശിന് ബുദ്ധിമുട്ടുള്ളതുകൊണ്ടും ആ പരസ്യത്തിൽ അഭിനയിച്ചുവെന്നാണ് ലാൽ പറയുന്നത്. അല്ലാതെ ആ പരസ്യത്തിന്റെ ദോഷവശങ്ങളൊന്നും തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ലാൽ ഒക്കെ ഇത് അറിയേണ്ട ആളല്ലേ. ഒരു കൊറോണ കാലം വന്നാലോ അല്ലെങ്കിൽ ഒരു വർഷം സിനിമയിൽ അഭിനയിക്കാതെ വീട്ടിൽ ഇരുന്നാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണോ ലാലിനുള്ളത്.
എന്തുകൊണ്ടാണ് ലാൽ അങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ലാലിനെ കുറിച്ച് കൂടുതൽ പറയാനും വയ്യ. കാരണം, എന്റെ പടത്തിൽ നായകനായ വ്യക്തിയാണ്. എന്നോട് നന്നായി സഹകിരിച്ച, നല്ല ബന്ധമുള്ളയാളാണ്. അദ്ദേഹം പക്ഷെ ഇത്തരത്തിൽ നിലവാരം ഇല്ലാത്ത പരസ്യത്തിലൊന്നും കയറി അഭിനയിക്കരുതായിരുന്നു. എന്തായാലും അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ചെയ്തുപോയ പരസ്യ തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നു, അതുകൊണ്ട് തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു. തെറ്റ് ചെയ്തതുകൊണ്ട് ക്ഷമ ചോദിക്കുന്നുവെന്ന് ചിന്തിക്കരുതെന്നും പുള്ളി പറഞ്ഞിട്ടുണ്ട്.

ലളിത ജീവിതവും ശുഭ്രവസ്ത്രവുമൊക്കെ ധരിച്ച് മലയാളികൾക്ക് മുഴുവൻ സാദാചരം പഠിപ്പിക്കുന്ന ഒരു വലിയ മനുഷ്യന്റെ മകനാണ് വിജയ് യേശുദാസ്. അദ്ദേഹത്തിന്റെ അച്ഛന്റെ കുട്ടിക്കാലം എന്നൊക്കെ പറയുന്നത് ദാരിദ്രത്തിന്റെ ഉച്ഛകോടിയായിരുന്നു. എന്നാൽ ഇന്ന് വിജയ് യേശുദാസിനും മൂന്ന് ആൺമക്കൾക്കും എത്ര തലമുറ തിന്നാനുള്ളതാണ് അദ്ദേഹം ഉണ്ടക്കിയിട്ടിരിക്കുന്നത്. എന്നിട്ടും ഈ നിലവാരമില്ലാത്ത, മലയാളിയെ കൊല്ലുന്ന പരസ്യങ്ങളിൽ അഭിനയിച്ചത് വളരെ മോശമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

വിജയ് യേശുദാസിന്റെ കാര്യത്തിൽ നമ്മളൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. അവരൊക്കെ ഒരുപാട് വളർന്ന് പോയവരാണ്. ചിലപ്പോൾ ദാസേട്ടൻ പറഞ്ഞാൽ പോലും കേൾക്കാത്ത രീതിയിലൊക്കെയായി. ഞാൻ ഇങ്ങനെയൊക്കെ ജീവിക്കും തനിക്കെന്താ ഉവാ… എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷെ കല കൊണ്ട് ജീവിക്കുന്ന താങ്കളെപ്പോലുള്ള ഒരാൾ ഇതുപോലുള്ള പോക്രിത്തരം കാണിക്കരുതെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്. അത് ശരിയില്ല. പ്രത്യേകിച്ച് കാശിന്റെ ആർത്തി പാടില്ല, ലളിത ജീവിതമായിരിക്കണം, മലയാളി സംസ്കാരം മറക്കരുതെന്ന് പറയുന്ന ഒരു അച്ഛന്റെ മകൻ.

റിമി ടോമിയെ എനിക്ക് പരിചയമില്ല. ഇതല്ല ഇതിലപ്പറുമുള്ള കാര്യങ്ങൾ നടന്നാലും, 21 പേരല്ല51 പേർ മരിച്ചാലും , അവർക്ക് ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുമൂന്ന് പേർ ആത്മഹത്യ ചെയ്താലും അവർ ചിരിച്ചുകൊണ്ടിരിക്കും. ആ കൊച്ചിന്റെ ഏറ്റവും വലിയ വിജയവും അതാണ്. എന്ത് ലോകത്ത് നടന്നാലും അറിഞ്ഞുകൂടാ എന്ന രീതിയിൽ ചിരിച്ചിരിക്കും. പക്ഷെ ഇനിയൊക്കിലും റിമി ടോമി ഒന്ന് മാറണം. ഈ ആത്മഹത്യ ചെയ്ത എത്ര പേർക്ക് മക്കളുണ്ടാവും. അതൊക്കെ ഒന്ന് ആലോചിക്കണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

AJILI ANNAJOHN :