അത്തരത്തിലുള്ള സിനിമകൾ ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്; പക്ഷെ ഫാൻസിനെ പേടിയാണ് :ഫാസിൽ പറയുന്നു !

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഫാസിൽ .1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ്‌ മലയാള സിനിമാരംഗത്ത് ഫാസിലിന്‍റ്റെ പാദമുദ്ര പതിഞ്ഞത്.ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.

എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്‍റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മരിയാതെ എന്ന ചിത്രത്തിൽ നായകനായെത്തിയത് വിജയ് ആയിരുന്നു. കേരളത്തിൽ അനിയത്തിപ്രാവ് വൻ വിജയമായതിനെ തുടർന്നാണ് ചിത്രം തമിഴിലും ചെയ്യാൻ ഫാസിൽ തീരുമാനിക്കുന്നത്.
കാതലുക്ക് മരിയാതെ എന്ന സിനിമ ഹിറ്റായത് വിജയുടെ കരിയറിൽ തന്നെ വലിയ രീതിയിൽ മാറ്റങ്ങളുണ്ടാകാൻ കാരണമായി. തമിഴ്നാട്ടിൽ വിജയ് അറിയപ്പെടുന്ന സിനിമാ നടനായി മാറിയത് ഈ ചിത്രത്തിന് ശേഷമായിരുന്നു

ഫൈറ്റും ഡാൻസും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടെന്നും പക്ഷെ ഫാൻസിന് ഈ പടങ്ങൾ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിനെന്നും പറഞ്ഞിരിക്കുകയാണ് ഫാസിൽ ഇപ്പോൾ. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ്‌യെ മദ്രാസിൽ ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവരുന്നത് ആദ്ദേഹത്തിന്റെ അച്ഛനാണ്. ഇതെന്റെ മോനാണെന്നും നല്ല റോളുകളുണ്ടെങ്കിൽ കൊടുക്കണമെന്നും പറഞ്ഞു. ഞാൻ ആ സമയത്ത് അനിയത്തിപ്രാവിന്റെ കഥാരചനയുടെ വർക്കിലാണ്. വിജയ് കയറിവന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ നടപ്പിലും ശരീരഭാഷയിലും ഒരു ആക്ടർ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.
സിനിമ ചെയ്യാമെന്ന് ഞാൻ അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഇപ്പോൾ ഒരു മലയാള സിനിമയുടെ വർക്കിലാണ് അത് നന്നായി ഓടുകയാണെങ്കിൽ തമിഴിൽ വിജയ്‌യെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. കാതലുക്ക് മരിയാതെ വിജയ്ക്ക് കൊടുത്ത മെറിറ്റ് എന്താണെന്ന് വെച്ചാൽ ആ പടം സൂപ്പർ സക്സസ് ആയിരുന്നു. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെല്ലായിടത്തും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.

AJILI ANNAJOHN :