അവാര്‍ഡ് എന്റെ മക്കളായ ദിയക്കും, ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നു,’ദേശീയ അവാർഡ് എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനും എനിക്ക് പ്രചോദനം നൽകുന്നു;എല്ലാവർക്കും നന്ദിയറിയിച്ച് സൂര്യ!

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു .സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ.

ഇപ്പോഴിതാ മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് പിന്നാലെ തന്നെ പിന്തുണച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് നടന്‍ സൂര്യ. സുരറൈ പോട്ര് സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുളള പുരസ്കാരം സൂര്യക്ക് ലഭിച്ചത്. മികച്ച നടിക്കളള ദേശീയ പുരസ്കാരം നേടിയ അപര്‍ണ ബാലമുരളി, മികച്ച തിരക്കഥക്കുളള പുരസ്കാരം കരസ്ഥമാക്കിയ ചിത്രത്തിന്റെ സംവിധായക സുധ കൊങ്കര, ശാലിനി ഉഷ നായര്‍ എന്നിവരെ താരം അഭിനന്ദിക്കുകയും ചെയ്തു.

സുരരൈ പോട്ര് നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്ത എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. അവാര്‍ഡ് മക്കളായ ദിയക്കും, ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു.’മഹാമാരിക്കാലത്ത് ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്ത ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച വൻ സ്വീകരണം ഞങ്ങളുടെ കണ്ണുകളെ സന്തോഷത്താൽ ഈറനണിയിച്ചു. സുരറൈ പോട്രുവിനുള്ള ഈ ദേശീയ അംഗീകാരത്തിൽ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. കാരണം ഇത് സുധ കൊങ്കരയുടെ വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെയും ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയെക്കുറിച്ചുളള ക്രിയാത്മക വീക്ഷണത്തിന്റെയും സാക്ഷ്യമാണ്.

ഞങ്ങളുടെ സിനിമയിലെ ദേശീയ അവാർഡ് ജേതാക്കളായ അപര്‍ണ ബാലമുരളി, സുധ കൊങ്കര, ശാലിനി ഉഷ നായര്‍, ജി വി പ്രകാശ് എന്നിവരെ എന്റെ ഹൃദയം തൊട്ട് ഞാൻ അഭിനന്ദിക്കുകയാണ്. മികച്ച ഫിലിം അവാർഡ് ടീം 2ഡിക്കുള്ള അംഗീകാരമാണ്, എന്റെ ഉറ്റ സുഹൃത്തും സിഇഒയുമായ രാജശേഖർ കർപൂര സുന്ദര പാണ്ഡ്യക്കൊപ്പം ഞാൻ അവർക്ക് നന്ദി പറയുന്നു.

”എന്റെ അഭിനയശേഷിയിൽ വിശ്വാസം അർപ്പിക്കുകയും എന്റെ ആദ്യ സിനിമ നേര് ക്കുനേർ നൽകുകയും ചെയ്ത സംവിധായകൻ വസന്ത് സായിക്കും ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിനും ഞാൻ നന്ദി പറയുന്നു. എനിക്കൊപ്പം മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ അജയ് ദേവ്ഗണിനേയും ഹൃദയ പൂര്‍വം അഭിനന്ദിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 68-ാമത് ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരേയും അഭിനന്ദിക്കുന്നു.’

സുരറൈ പോട്ര് നിർമ്മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്യണമെന്ന് നിർബന്ധിച്ച എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. എപ്പോഴും എന്നെ പിന്തുണച്ച് കൂടെ നിന്ന അമ്മ, അപ്പ, കാര്‍ത്തി, ബൃന്ദ തുടങ്ങി എല്ലാവരോടും എന്റെ സ്‌നേഹവും നന്ദിയുമുണ്ട്. ഈ അവാര്‍ഡ് എന്റെ മക്കളായ ദിയക്കും, ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നു.”

ദേശീയ അവാർഡ് എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനും എനിക്ക് പ്രചോദനം നൽകുന്നു, ഞങ്ങളുടെ ഈ ഉയർന്ന അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനും ദേശീയ അവാർഡ് ജൂറിക്കും എന്റെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരിക്കൽ കൂടി ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു.’ എന്ന് സൂര്യ ട്വീറ്റ് ചെയ്തു.ഒരു സ്‌കൂള്‍ ടീച്ചറുടെ മകനായി ജനിച്ച് ഗ്രാമങ്ങളെ ആകാശം കാണിക്കാന്‍ സ്വപ്‌നം കണ്ട എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘സുരറൈ പോട്ര്’. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

മാരൻ ആയുള്ള താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. കാലങ്ങള്‍ക്ക് ശേഷം തനിക്കൊരു ഉണര്‍വ്വ് തന്ന ചിത്രമാണ് ‘സുരറൈ പോട്ര്’ എന്ന് താരം ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചലചിത്ര നിര്‍മ്മാണത്തിന്റെ പുതിയ രീതികളെ തനിക്ക് പരിചയപ്പെടുത്തിയ ആ ഷൂട്ടിംഗ് കാലാവധിയാണ് തനിക്കത് നല്‍കിയതെന്നും താരം പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

AJILI ANNAJOHN :