സിനിമ കണ്ടിട്ട് ആരും ആരെയും കൊല്ലാനോ ബലാത്സം​ഗം ചെയ്യാനോ പോകുന്നില്ല, ഫോൺ ഉള്ളതുകൊണ്ട് കുറച്ച് സ്ത്രീകൾ എങ്കിലും ലോകത്ത് സുരക്ഷിതരായി നടക്കുന്നത് ; അലൻസിയർ പറയുന്നു !

മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ ‘നേതാജി തിയറ്റർ’ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. ഇവിടെ വെച്ച് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി. കോളേജ് പഠനകാലത്ത് നാടകരംഗത്ത് സജീവമായി. പിന്നാലെ ടെലിവിഷൻ – സിനിമ രംഗത്തേക്ക് കടക്കുകയായിരുന്നു .1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയ രംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

ഇപ്പോഴിതാ മൊബെെൽ ഫോൺ കെെയ്യിലുള്ള കൊണ്ടാണ് ലോകത്ത് ബലാത്സം​ഗങ്ങൾ കുറയുന്നതെന്ന് പറയുകയാണ് നടൻ അലൻസിയർ. ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രേമോഷനുമായി ബന്ധപ്പെട്ട് ‍ ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

എന്ത് കാണണം, കണ്ടേണ്ട എന്ന് തിരുമാനിക്കുന്നത് ഒരോരുത്തരുടെയും ഇഷ്ടമാണ്.ഇന്നത്തെ യുവ തലമുറയ്ക്ക് അതിനെപ്പറ്റി അറിയുകയും ചെയ്യാം. ഷക്കിലയുടെ സിനിമ കണണോ അതോ അരവിന്ദിന്റെ സിനിമ കണണോ എന്ന് അവരവർക്ക് തന്നെ തീരുമാനിക്കാനാകുമെന്നും, അതുകൊണ്ട് സിനിമ എന്നത് ബാധിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

സിനിമ കണ്ടിട്ട് ആര് ആരെയും കൊല്ലാനോ ബലാത്സം​ഗം ചെയ്യാനോ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഫോണിൽ എല്ലാം ലഭിക്കും അതുകൊണ്ടാണ് കുറച്ച് സ്ത്രീകൾ എങ്കിലും ലോകത്ത് സുരക്ഷിതരായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലായിടത്തും ഇത് പോലെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. വാർത്തകളിലും കാണാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. താൻ അച്ഛനാകാൻ പോയതാണ്. അന്ന് അങ്ങനെ പോയിരുന്നെങ്കിൽ കുമ്പസാരമെങ്കിലും കേൾക്കാമായിരുന്നെന്നും തമാശ രൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

AJILI ANNAJOHN :