ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്, മലയാള സിനിമയിലെ വില്ലന്മാരൊക്കെ ശരിക്കും നല്ലവരാണ്; പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് !

കഴിഞ്ഞ ദിവസമായിരുന്നു കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി അറസ്റ്റിലായത് .
ഇപ്പോഴിതാ ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസില്‍ പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ് . ദിവസവും സിനിമാക്കാരെ കുറിച്ച് മോശം കാര്യങ്ങള്‍ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് താനെന്ന് ശാന്തിവിള പറയുന്നു. കാരണം അത്രയ്ക്ക് സമൂഹത്തില്‍ മോശമായ പേരുണ്ട് സിനിമാക്കാര്‍ക്ക്. അടുത്തിടെ ശ്രീജിത്ത് രവിയുടെ വാര്‍ത്ത വന്നപ്പോള്‍ ശരിക്കും വേദനിച്ച് പോയി.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ് എന്ന് ശാന്തിവിള പറഞ്ഞു. അദ്ദേഹം എനിക്ക് ഇഷ്ടമുള്ള ഒരു നടനായിരുന്നു. പക്ഷേ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. കറുത്ത കാറിനെ കുറിച്ചുള്ള വ്യക്തമായ അന്വേഷണം നടന്നപ്പോള്‍ തന്നെ ശ്രീജിത്തിലേക്ക് കേസ് എത്തിയെന്നും ശാന്തിവിള പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിളയുടെ പ്രതികരണം.ശ്രീജിത്ത് പോലീസിനോട് പറഞ്ഞ കാര്യം ശരിയാണ്. ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണ്. അയാള്‍ ശരിക്കുമൊരു മാന്യനാണ്.

അത്തരത്തില്‍ നല്ല പശ്ചാത്തലമുള്ളയാളാണ്. മലയാള സിനിമയിലെ വില്ലന്മാരൊക്കെ ശരിക്കും നല്ലവരാണ്. പലരും സ്വകാര്യ ജീവിതത്തില്‍ നായകന്മാരേക്കാള്‍ നല്ലവരാണ്. എംഎന്‍ നമ്പ്യാരുടെ കാര്യമെടുക്കാം. അത്രത്തോളം വലിയ വില്ലനായിരുന്നു നമ്പ്യാര്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എംഎന്‍ നമ്പ്യാര്‍ ഗുരുസ്വാമിയായിരുന്നു. ശബരിമലയിലൊക്കെ പോയി, അത്രത്തോളം മികച്ച ജീവിതമായിരുന്നു ഇവര്‍ ജീവിച്ചത്. എന്നാല്‍ നമ്മള്‍ ഇവരെ വില്ലന്മാരായിട്ടാണ് ബ്രാന്‍ഡ് ചെയ്യുന്നതെന്നും ശാന്തിവിള പറഞ്ഞു.

ശ്രീജിത്തിനെതിരെ ഇപ്പോള്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. ഈ വാര്‍ത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് കൂവുന്നത് കണ്ടിരുന്നു. എന്ത് തരം മനോവൈകൃതമാണ് ഇവര്‍ കാണിച്ച് കൂട്ടുന്നതെന്ന് അയാള്‍ ചാനലില്‍ ഇരുന്ന് പറയുന്നത് കണ്ടിരുന്നു. ഇത് പറയുന്നയാള്‍ വന്‍ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ആരും സിനിമാ സെറ്റില്‍ മോശമായി പറഞ്ഞിട്ടില്ല. സ്ത്രീ വിഷയത്തില്‍ ആരും ഇതുവരെ ആരോപണമുന്നയിച്ചതായി പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് ശ്രീജിത്ത്.

ഓരോരുത്തരും ഓരോ വീക്ഷണ കോണിലാണ് ഇതിനെ കാണുന്നത്. മാന്യനായ ഒരു ചെറുപ്പക്കാരന്‍, കാര്‍ ഓടിച്ച് വന്ന്, അതില്‍ നിന്നിറങ്ങി, ധരിച്ചിരിക്കുന്ന വസ്ത്രം ഊരി മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. രോഗലക്ഷണമെന്നേ കരുതാനാവൂ. ശ്രീജിത്ത് രവി അദ്ദേഹത്തിന്റെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് പറയുന്നുണ്ട്. സ്വബോധമുള്ള ഒരാള്‍ക്ക് സ്വന്തം നഗ്നത വീട്ടിലിരുന്ന് ചിത്രീകരിച്ചാല്‍ പോരേ. ഈ കുട്ടികള്‍ ഭയന്ന് വീട്ടുകാരെ വിളിച്ചപ്പോഴേക്ക് ഇയാള്‍ കാര്‍ എടുത്ത് രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. ചാനലുകളിലൊക്കെ അത്തരത്തില്‍ വന്നിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ബിസിനസ് എക്‌സിക്യൂട്ടീവും, നടനുമായ ഒരാള്‍ ഇങ്ങനെ ചെയ്യുമോ എന്ന് ആര്‍ക്കും തോന്നാം. എന്നാല്‍ ഇടതുപക്ഷത്തെ തെറിപറയാന്‍ മാത്രമുള്ള ഒരു ചാനലിലിരുന്ന് അവതാരകന്‍ പറയുകയാണ്, ശ്രീജിത്ത് രവി കുട്ടി പീഡകനാണെന്ന്. ഇനി ഒരു നിമിഷം പോലും വെളിച്ചം കാണരുത് എന്നാണ് പറയുന്നത്. ഇതിനൊക്കെ പുറമേ 2016ലെ കേസും എല്ലാവരോടും കാണാന്‍ ഇയാള്‍ പറയുന്നുണ്ട്. ശ്രീജിത്ത് രവിയുമായി വല്ല അതിര്‍ത്തി തര്‍ക്കവും ഈ മാധ്യമപ്രവര്‍ത്തകനുമായി ഉണ്ടോ എന്ന് ശാന്തിവിള പരിഹാസത്തോടെ ചോദിക്കുന്നു. അതേസമയം കുട്ടികളൊന്നും ശ്രീജിത്തിന് മുന്നില്‍ സുരക്ഷിതരല്ലെന്നും ഇയാള്‍ പറയുന്നു. ശ്രീജിത്തിനെന്താ കുട്ടികളില്ലേ, അവരുടെ സുരക്ഷിതരല്ലേയെന്ന് ശാന്തിവിള ദിനേശ് ചോദിച്ചു.

ശ്രീജിത്ത് രവി സിനിമ താരമല്ലേ എന്ന് കരുതി കുട്ടികള്‍ നോക്കിയപ്പോള്‍ ചിലപ്പോള്‍ നഗ്നത കണ്ടതാവാം. അല്ലാതെ ആരെയും ലൈംഗികമായി ശ്രീജിത്ത് പീഡിപ്പിച്ചതായി പറയുന്നില്ല. ശ്രീജിത്ത് അത്തരക്കാരനായി തോന്നുന്നില്ല എന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞതാണ്. ഷമ്മിയുടെ പേരില്‍ നടപടി എടുത്തതിന് നാണക്കേടില്‍ നില്‍ക്കുന്ന അമ്മ ശ്രീജിത്തിനെ പുറത്താക്കി ആ നാണക്കേട് മായ്ക്കണം എന്നൊക്കെയാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഇക്കിളി ചോദ്യം ചോദിക്കുന്നയാളാണ്. അയാളാണ് കേരളത്തെ ഇപ്പോള്‍ ഉപദേശിക്കുന്നത്. സൈക്കോ തെറാപ്പി ചികിത്സയ്ക്ക് അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

AJILI ANNAJOHN :