നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു,എല്ലാത്തിനും പ്രത്യേകമായ നന്ദി; ആരാധകർക്ക് സ്പെഷ്യൽ വീഡിയോ സന്ദേശവുമായി വിക്രം!

കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി വിട്ട ശേഷം ആരാധകർക്ക് വേണ്ടി താരം രംഗത്തെത്തിയത്.ആരാധകർക്ക് വീഡിയോ സന്ദേശത്തിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് .

വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രത്യേകമായ നന്ദി. താരം പറഞ്ഞു. വീഡിയോ പങ്കുവച്ച് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ചിയാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്.

ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകൻ ധ്രുവ് വിക്രമും രം​ഗത്തുവന്നു. ഹൃദയാഘാതമെന്ന വാർത്ത പ്രചരിച്ചതോടെ ആരാധകർ കൂട്ടമായി ആശുപത്രിയിലെത്തിയിരുന്നു.

AJILI ANNAJOHN :