ബോളിവുഡ് താരം ദീപിക പദുകോണ്‍ ആശുപത്രിയില്‍…!

ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് വിട്ടയച്ചു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പ്രഭാസ് ആണ് ദീപികയുടെ നായകനായി എത്തുന്നത്. അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമെന്നാണ് സൂചന.

മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിരിക്കും. തെലുങ്കിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023 ഓടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Vijayasree Vijayasree :