റിയാസിൽ നിന്നും പലതും പഠിക്കാനുണ്ട്… പറയുന്ന കാര്യങ്ങളിൽ ചിന്തിക്കാനുള്ള വകയുണ്ട്… ഞങ്ങളോട് ദിവസവും സംസാരിച്ചിരുന്നവർ ഇപ്പോൾ‌ മുഖത്തേക്ക് നോക്കാറില്ല, റോബിൻ റിയാസിനെ തല്ലിയെന്ന് കേട്ടപ്പോൾ സങ്കടം വന്നു, റോബിനോട് ദേഷ്യം തോന്നിയിട്ടില്ല; ആദ്യമായി എല്ലാം തുറന്ന് പറഞ്ഞ് റിയാസിന്റെ പിതാവ്

ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശക്തനായ മത്സരാർഥികളിൽ‌ ഒരാളാണ് റിയാസ് സലീം. വൈൽ‍ഡ് കാർഡിലൂടെയാണ് റിയാസ് ഹൗസിൽ എത്തിയത്. റിയാസ് കാരണമാണ് ഇത്തവണത്തെ ഏറ്റവും ജനപിന്തുണയുള്ള മത്സരാർഥി റോബിൻ ഹൗസിൽ നിന്നും പുറത്തുപോയത്. റോബിൻ പുറത്ത് പോയതിന് പിന്നാലെ ഹൗസിലുള്ളവർ റിയാസിനെതിരെ തിരിഞ്ഞിരുന്നു

ഫിനാലെ അടുക്കുന്ന സാഹ​ചര്യത്തിൽ ബി​ഗ് ബോസ് ​ഹൗസിലെ റിയാസിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി സംസാരിക്കുന്ന റിയാസിന്റെ പിതാവ് സലീമിന്റെ വാക്കുകളാണ് വൈറലാകുന്നത്.

‘റിയാസ് നന്നായി ​ഗെയിം കളിക്കുന്നുണ്ട്. അവൻ ജയിച്ച് വരണമെന്നാണ് ആ​ഗ്രഹം. അവൻ ഒന്നിനേയും പിന്താങ്ങാൻ നിൽക്കാതെ അവന്റെ ചിന്തകൾക്ക് അനുസരിച്ചാണ് ചെയ്യുന്നത്. റിയാസ് മുമ്പും ബി​ഗ് ബോസ് ഷോകൾ നിരന്തരമായി കാണുന്ന വ്യക്തിയാണ്.’

‘അതിൽ പങ്കെടുക്കാൻ അവൻ അതിയായി ആ​ഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അവന്റെ ആ​ഗ്രഹം നിറവേറട്ടയെന്ന് കരുതി പങ്കെടുക്കാൻ സമ്മതം നൽകിയത്. ആദ്യ ദിവസം മുതൽ അവൻ ഉണ്ടാകണമായിരുന്നുവെന്ന് പലരും പിന്നീട് പറഞ്ഞത് സന്തോഷം തോന്നി.’

അതേസമയം അവൻ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയ ശേഷം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്. അവൻ മോശക്കാരനായ കുട്ടിയല്ല. അവന്റെ നിലാപടുകൾ പറയുന്നതാണ്. റിയാസിൽ നിന്നും പലതും പഠിക്കാനുണ്ട്.’

‘അവൻ പറയുന്ന കാര്യങ്ങളിൽ ചിന്തിക്കാനുള്ള വകയുണ്ട്. പക്ഷെ അതൊന്നും മനസിലാക്കാതെ എല്ലാവരും അവനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളോട് ദിവസവും സംസാരിച്ചിരുന്നവർ ഇപ്പോൾ‌ മുഖത്തേക്ക് നോക്കാറില്ല.’

‘അതിന്റെ കാരണം ഞങ്ങൾക്കറില്ല. അതിന് മാത്രമുള്ള തെറ്റ് അവൻ ചെയ്തതായി തോന്നിയിട്ടില്ല. അവനെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമുള്ള കമന്റുകൾ വരുമ്പോൾ ഞങ്ങൾ വല്ലാതെ വിഷമിക്കാറുണ്ട്. വിഷമം മൂലം അസുഖം പോലും എനിക്ക് കൂടിയിട്ടുണ്ട്.’

‘റോബിൻ റിയാസിനെ തല്ലിയെന്ന് കേട്ടപ്പോൾ സങ്കടം വന്നു. അതിലെ സത്യാവസ്ഥ അറിയില്ല. പക്ഷെ റോബിനോട് ദേഷ്യം തോന്നിയിട്ടില്ല. ഹൗസിനുള്ളിൽ കയറിയ ശേഷം ഇം​​ഗ്ലീഷ് പറയുന്നതല്ല.’

അവൻ എപ്പോഴും കൂട്ടുകാരോടും മറ്റും ഇം​ഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ചാണ് ഭാഷ നന്നാക്കിയത്. വീട്ടിലെല്ലാവരോടും മലയാളത്തിലാണ് സംസാരിക്കുന്നത്. അവന് എതിരെ ആരോപണങ്ങളും പരിഹാസങ്ങളും കൂടുമ്പോൾ റിയാസിനെ മത്സരത്തിലേക്ക് വിടേണ്ടയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് എനിക്ക്.’

‘ഞങ്ങൾ നിരന്തരമായി ഷോ കാണാറുണ്ട്. സോഷ്യൽമീഡിയ ഉപയോ​ഗിക്കാറില്ല. പക്ഷെ അതിൽ വരുന്ന വാർത്തകളും ഇത്തരം കമന്റുകളും മറ്റുള്ളവർ വഴി ഞങ്ങൾ‌ അറിയാറുണ്ട്’ റിയാസിന്റെ പിതാവ് സലീം പറയുന്നു.

Noora T Noora T :