അമ്മ പുറത്താക്കി, പക്ഷേ ആ സ്ഥാനം പോയില്ല ദിലീപിന്റെ മാസ്സ് എൻട്രി, ഒടുവിൽ സംഭവിച്ചത്

കൊവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമാ മേഖല. കോവിഡിന്റേയും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണം നിർത്തലാക്കുകയും ചെയ്തു. വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു സിനിമാ മേഖലയ്ക്ക് താങ്ങേണ്ടി വന്നത്. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതോടെ സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിയേറ്ററുകൾ ഇനിയും സജീവമായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും രണ്ട് തട്ടിൽ നിൽക്കുകയാണ്. ഇപ്പോഴിത സിനിമാസംഘടനകൾ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ അനുരഞ്ജന ശ്രമവുമായി നടൻ ദിലീപ് രംഗത്തെത്തിയിക്കുകയാണ്. നീണ്ടഇടവേളയ‌്ക്ക് ശേഷമാണ് ദിലീപ് സംഘടനാചുമതലകളിൽ സജീവമാകുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനായാണ് ചെയർമാനായ ദിലീപ് തന്നെയെത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.

സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ തുറക്കുമെന്ന് സംയുക്ത തീയറ്റർ ഉടമകളുടെ സംഘടന ആവർത്തിച്ചതോടെയാണ് പ്രശ്നന പരിഹാരത്തിനായി ദിലീപ് ഇറങ്ങിയത്. കൂടാതെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിയറ്ററുടമകൾ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കത്തു നൽകിയിരുന്നു.

ജനുവരി ഒന്നിനാണ് അഞ്ചാം തീയതി മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ഫിലിം ചേംബറും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും യോഗം ചേര്‍ന്നിരുന്നു. തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല എന്നായിരുന്നു ഡിസ്ട്രിബ്യൂഷന്റെ തീരുമാനം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ, മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും സിനിമ തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

Noora T Noora T :