ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ..സംവിധായകന്‍ അനുരാജ് മനോഹര്‍ പറയുന്നു !

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന നടി നിഖില വിമലിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിനിടയിൽ അവതകരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനുരാജ് മനോഹർ.

കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ.. ഓൾടെ പടം ജോ&ജോ തീയറ്ററിൽ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്.. നാളെയല്ല ഇന്ന് തന്നെ കാണണം’, എന്നാണ് അനുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

ചെസ്സ് കളിയിൽ ജയിക്കാൻ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാൽ മതി. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ കഴിയില്ലല്ലോ’ എന്ന അവതാരകന്റെ വാക്കുകൾക്കാണ് നിഖിലയുടെ മറുപടി. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല.

നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’, എന്നാണ് നടി പറഞ്ഞത്.

നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം’ എന്നും നിഖില കൂട്ടിച്ചേർത്തു.

about nikhila vimal

AJILI ANNAJOHN :