മമ്മൂട്ടിയുടെ കപടമുഖം പൊളിഞ്ഞു വീഴുന്നു; “നടിയുടെ കേസിൽ വാപൊത്തി മൂലയ്ക്ക്”; ആ ചോദ്യംചെയ്യൽ ; മെഗാസ്റ്റാർ മമ്മൂട്ടിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ!

മലയാള സിനിമാ ഇന്ഡസ്ട്രിയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മലയാളത്തിലെ ജനപ്രിയ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് ആയിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്. അഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും കേസിൽ നടിയ്ക്ക് നീതിലഭിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കും സാധിച്ചിട്ടില്ല.

ദിലീപ് കേസ് കത്തിനിൽക്കുമ്പോൾ തന്നെ ആണ് മീ റ്റു ആരോപണത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കുടുങ്ങിയത്. ഈ കേസിൽ നടി അത്ര പ്രമുഖ അല്ലാത്തതുകൊണ്ട് മാധ്യമങ്ങളിൽ വലിയ ചർച്ച ആയിട്ടില്ല. മലയാളികൾക്കിടയിലും വലിയ പ്രതിഷേധങ്ങളും ഹാഷ് ടാഗ് വിപ്ലവങ്ങളും ഉണ്ടായിക്കണ്ടില്ല. അതുമാത്രമല്ല, സിനിമാ നടികൾ ആയതുകൊണ്ട് അവർ അവസരത്തിന് വേണ്ടി എന്തും ചെയ്യും അപ്പോൾ അവരെയും എന്തും ചെയ്യാം എന്നുള്ള ഒരു തരം ടിപ്പിക്കൽ മലയാളി മനസും ഇതിന് കാരണമാണ്.

അതേസമയം, സ്ത്രീകൾക്ക് വേണ്ടി കെട്ടിപ്പൊക്കിയ സംഘടനകൾ പോലും പലപ്പോഴും നോക്കുകുത്തികളാകുകയാണ്. “അമ്മ”( എ എം എം എ ) എന്ന അച്ഛൻ സംഘടനയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ഡബ്ല്യൂ സി സിയ്ക്ക് സാധിക്കുന്നില്ല എന്ന് വേണം വിലയിരുത്താൻ. ഹേമ കമ്മീഷൻ റിപ്പോർട്ടും പുറത്തുവിടുന്നില്ല. ചുരുക്കത്തിൽ മലയാള സിനിമയിൽ നായികമാർ സിനിമയിലെന്ന പോലെ യാഥാർത്ഥത്തിലും നായകന്മാരെ പ്രകീർത്തിക്കാനും നായകന്റെ പൗരുഷം കണ്ട് അതിശയിക്കാനും വേണ്ടിയുള്ളവരാണോ?

ഇനി അടുത്തിടെ നടന്ന ചില പ്രസ് മീറ്റും ചാനൽ അഭിമുഖങ്ങളും വൈറലായതിൽ നിന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ നോക്കാം….

അടുത്തിടെ മമ്മൂട്ടിയുടെ ഒരു അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന എല്ലാത്തിനും കയ്യടിക്കാൻ സിനിമാ പ്രേമികൾക്ക് സാധിച്ചിരുന്നുവോ?എന്നാൽ അങ്ങനെ സാധിക്കാത്തവരും ഉണ്ട്.

മമ്മൂട്ടി നല്ല നടനാണ്. സന്ദർഭോചിതമായി ചളി അടിക്കാനും കാര്യഗൗരവത്തോടെ സംസാരിക്കാനും ഓഡിയൻസിന്റെ പൾസറിഞ്ഞ് പഞ്ചടിക്കാനുമെല്ലാം കഴിവുള്ള മനുഷ്യനാണ്. എജ്യുകേറ്റഡാണ്. അപ്പ്ഡേറ്റഡാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് പോലെ ചോദിച്ചവർക്കുള്ളതാണ് മൂന്നാല് ദിവസമായി ഇവിടെ കിടന്ന് ചത്ത് നടത്തുന്ന ഗ്ലോറിഫിക്കേഷനും കയ്യടിയും. അല്ലാതെ ഒറ്റ രാത്രി കൊണ്ട് അങ്ങേര് നിലപാടിന്റെ രാജകുമാരനായതൊന്നുമല്ല.

രണ്ട് വിഗ്രഹങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള താരതമ്യ പഠനമായോണ്ടാണ് ഒരാൾ മണ്ടത്തരം മാത്രം പറയുന്നതിനാൽ നോർമലായി സംസാരിക്കുന്ന മറ്റയാൾ ബുദ്ധിമാനാണെന്ന് വിധിയെഴുത്ത് വരുന്നത്. ഡിപ്ലോമസിയും ഹിപ്പോക്രസിയും സേഫ് സോണും വിട്ട് ഇവരൊക്കെ കളിക്കുമെന്ന് കരുതുന്നുണ്ടോ ഭക്തരേ… എന്നാണ് ഇത്തരം അഭിമുഖത്തിന് സോഷ്യൽ മീഡിയ പ്രതികരണം.

അതോടൊപ്പം മമ്മൂട്ടിയ്ക്ക് എതിരായി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധ പോസ്റ്റുകളും കാണാം.

അതിൽ ഒന്ന് ഇങ്ങനെ… അഭിമുഖത്തിൽ മാത്രമല്ല. സ്വഭാവത്തിലും ഇതേ വ്യത്യസ്തത നിലനിർത്തുന്നത് കാണാം. നടൻ എന്ന പേരിൽ അറിയപ്പെടണം, ആ പ്രതിഛായ നിലനിർത്തണം എന്നൊക്കെ വെച്ച് കീച്ചും. എന്നിട്ടു 90% സിനിമകളും താരമൂല്യം നോക്കി ചെയ്യും.

കൈരളി ടിവി ചെയർമാൻ എന്ന വകുപ്പ് പ്രകാരം ഇടതുപക്ഷക്കാരൻ ആണ് എന്നാണ് വെപ്പ്.
എന്നിട്ട് ബിജെപി സർക്കാരിന്റെ സ്വച്ഛഭാരത് മിഷൻ, ബാബറി മസ്ജിദ് കേസിൽ പ്രതിയായ ആളുടെ പുസ്തകപ്രകാശനവും, ബിജെപി നേതാവിനെ മകളുടെ കല്യാണം എല്ലാം അറ്റൻഡ് ചെയ്യും.

സദ്യ കഴിച്ച് വീട്ടിൽ ചെന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് വർഗീയതയെ പറ്റി ക്ലാസെടുക്കും. കോടി ക്ലബ്ബിൽ താൽപര്യമില്ല.ജനകോടികളുടെ മനസ്സിൽ കയറാൻ ആണ് താല്പര്യം എന്നൊക്കെ വെച്ച് തള്ളും. എന്നിട്ട് കോടി ക്ലബ് കള്ളക്കണക്ക് ഷെയർ ചെയ്തു രസിക്കും.

ക്യാമറയുടെ മുന്നിൽ സഹജീവിസ്നേഹം, ഇനിയെത്ര നാൾ എന്നുപറഞ്ഞ് സെന്റി അടിക്കും. എന്നിട്ട് ഒപ്പം അഭിനയിക്കുന്ന മോഹൻലാൽ മുതൽ കൊല്ലം തുളസി വരെ സഹപ്രവർത്തകരുടെ ഡയലോഗും സീനും വെട്ടും, വിലക്കാൻ വിളിച്ചുപറയും, പച്ചനിറമുള്ള മനുഷ്യൻ ആണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മെക്കിട്ടു കേറും.

ഒരു ഇടതുപക്ഷ നേതാവിനു ലഭിക്കുന്ന പ്രിവിലേജ് എല്ലാം അതിന്റെ മാക്സിമം ആസ്വദിക്കുന്ന നടനാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ അത്രയും പ്രിവിലേജ് കിട്ടുന്നതിന് നിരക്കുന്ന ഒരു കാര്യവും ഇടതുപക്ഷത്തിനു വേണ്ടി പറഞ്ഞതായി കാണാൻ പറ്റില്ല.
നടിയുടെ വിഷയം വന്ന സമയത്ത് കൃത്യമായ നിലപാട് എടുക്കേണ്ടതിനുപകരം സ്ഥാനം രാജി വെച്ച് തടി രക്ഷപ്പെടുത്തി.

അത്യാവശ്യം സോഷ്യൽ മീഡിയ ട്രെൻണ്ടിനെ സുഖിപ്പിച്ച് സംസാരിക്കാൻ ഉള്ള കഴിവും, ഇടതുപക്ഷമാണ് എന്നാ ലേബലും മാത്രം ഉണ്ടെങ്കിൽ എത്ര ഫേക്ക് ആണെങ്കിലും എന്തു ഉടായിപ്പ് കാണിച്ചാലും ആദർശ ധീരതയും കാഴ്ചപ്പാടും പറഞ്ഞു ന്യായീകരിച്ച് വെളിപ്പിക്കാൻ ആളുകളുണ്ടാവും എന്നുള്ളതിന്റെ ഏറ്റവും വലിയ സെലിബ്രിറ്റി ഉദാഹരണങ്ങളിൽ ഒന്ന്…

നബി : സംസാരിക്കുന്നത് കേട്ടിരിക്കാൻ രസമാണ്. അതിൽ എത്ര ശതമാനം പാലിക്കുന്നുണ്ട് എന്നുള്ള ചോദ്യം അഭിമുഖത്തെ കുറിച്ച് രൂപപ്പെടുന്ന സോഷ്യൽ മീഡിയ ട്രെൻഡിൽ പൊതുവേ അവഗണിക്കപ്പെടുന്നു ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ഹർഷൻ ആയുള്ള അഭിമുഖത്തിൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് എല്ലാം കാക്ക കുയിൽ സിനിമയിലെ എണ്ണയിലിട്ട മുകേഷിനെ പോലെ വഴുതി മാറുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്.

കൃത്യമായ കക്ഷിരാഷ്ട്രീയമുള്ള, രാഷ്ട്രീയ പ്രബുദ്ധതയും ഉണ്ട് എന്ന് പരക്കെ കൊട്ടിഘോഷിക്കുന്ന, അതിന്റെ എല്ലാ പ്രിവിലേജും ഇമ്മ്യൂണിറ്റിയും ആസ്വദിച്ചിട്ടും പതിറ്റാണ്ടുകളായി മുണ്ടാട്ടം മുട്ടി ഇരിക്കുന്ന മമ്മൂട്ടിയെയും ഇതൊന്നുമില്ലാത്ത മോഹൻലാലിനെയും താരതമ്യം ചെയ്യുന്നതുതന്നെ തീരെ സാംഗത്യം ഇല്ലാത്തതാണ്.

about mammootty

Safana Safu :