സ്വാതന്ത്ര ചിന്താഗതിക്കാർ ആരും കല്യാണം കഴിക്കില്ല എന്ന് ഉണ്ടോ?: തുമ്പിയുടെ കല്യാണം ഉടൻ നടക്കുമോ?; ശ്രേയ ചേച്ചിയ്ക്ക് പ്രണയരോഗമില്ല; കഥ മാറിമറിഞ്ഞു; തൂവൽസ്പർശം മറക്കാതെ കാണുക!

മലയാളികളുടെ യൂത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് തൂവൽസ്പർശം പരമ്പര. നല്ല സമാധാനത്തോടെ വീണ്ടും ഒരു കഥ തുടങ്ങുകയാണ്. സംഘർഷങ്ങൾ എല്ലാം ഒഴിഞ്ഞു നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്., ഇന്ന് തുടക്കം തന്നെ നല്ല ഒരു കോമെടി കേൾക്കാമായിരുന്നു..

ശ്രേയയുടെയും വിവേകിന്റെയും കല്യാണക്കാര്യം ആണ് അവിടെ പറയുന്നത് എന്ന് മനസിലാക്കിയ നമ്മുടെ സൗദാമിനി അപ്പച്ചിയുടെ ഡയലോഗ്… ശ്രേയയുടെ വിവാഹം അങ്ങനെ നടക്കാൻ പോകുന്നില്ല. ഞാനും ശ്രേയയും ഒക്കെ സ്വതന്ത്ര ചിന്താഗതിക്കാരാണ് ..കല്യാണം ഞങ്ങളുടെ കരിയറിന് തടസമാണ്…

ഈ ഡയലോഗ് ശരിയ്ക്കും കോമെടി ആണോ ഗൈസ്… സ്വാതന്ത്ര ചിന്താഗതിക്കാർ ആരും കല്യാണം കഴിക്കില്ല എന്ന് ഉണ്ടോ… അതും സ്വതന്ത്രമായ ഒരു ചിന്താഗതിയ്ക്ക് വിടാം അല്ലെ.. അതെ കല്യാണം കഴിക്കുന്നതും കഴിക്കാത്തതും ഒരു സ്വതന്ത്ര ചിന്തയാണ്. പക്ഷെ കല്യാണം എന്ന വ്യവസ്ഥിതി ആ ഒരു ഇന്സ്ടിട്യൂഷൻ കെട്ടിയുണ്ടാക്കിയത് ഏതോ ഒരു പാട്രിയാർക്കി വിരുതൻ ആണ്. അതുകൊണ്ടായിരിക്കും പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ എന്നൊക്കെ എഴുതപ്പെട്ടതും അതൊക്കെ വാഴ്ത്തപ്പെട്ടതും..

ഏതായാലും തൂവൽസ്പർശത്തിന് ഒരു ഗ്യാരന്റി ഞാൻ പറയാം.. ഇനിയും അവാർഡ് വാരിക്കൂട്ടും… റേറ്റിങ് എന്ന ഭാരത്തിന്റെ ബാധ്യതകൾ ഭേദിച്ച് നമ്മുടെ തൂവൽസ്പർശം പറക്കണം.. ഇനി ഇതിനൊപ്പം അപ്പച്ചിയുടെ ഈ വാക്കുകൾക്ക് വിച്ചുവിന് ഒരു സംശയം,

അതിനു അപ്പച്ചിയ്‌ക്ക് എന്ത് കരിയർ ആണ് ഉള്ളത് ?

അടുക്കളയിൽ കിടന്നു പുക അടിച്ചു കരി അടിക്കുന്നവളാണ് ഞാൻ , അതെന്താ കരിയർ അല്ലെ? എന്തൊരു ഡയലോഗ് ആണല്ലേ… അടുക്കളയിലെ കരിയും കരിയറും…

അതിനു തുമ്പിയുടെ ആ മറുപടി.. അതും ഉഗ്രൻ… കരിയർ പോലെ പ്രധാനമാണ്.. ഒരു വീട് നോക്കുന്നത്.. അതുകൊണ്ട് അപ്പച്ചിയെ കാലിയാക്കണ്ട എന്നാണ് തുമ്പി പറഞ്ഞത്.

ശരിയാണ്.. ഈ ലോകത്ത് എല്ലാവര്ക്കും പഠനത്തിൽ മികവ് കാണിക്കാൻ സാധിക്കില്ല.. അതുപോലെ എല്ലാവര്ക്കും ചോറും കറിയും പാകത്തിന് ഉണ്ടാക്കാനും സാധിക്കില്ല.. എന്നാൽ ഈ രണ്ടു കാര്യത്തിനും മഹിമയുണ്ട്. ഒരു വീട് നോക്കുന്നതും കഴിവാണ്. അടുക്കളപ്പണി എടുത്തിട്ടുള്ളവർക്ക് അറിയാം… അത് ശരിക്കും ഇഷ്ടത്തോടെ ചെയ്തില്ലെങ്കിൽ അത് ഭ്രാന്ത് പിടിപ്പിക്കും.. ഇനി അടുക്കള ജോലി എന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്ന് ആരൊക്കെയോ പറഞ്ഞ് പരാതിയതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ..

വിശപ്പ് അടക്കണം എങ്കിൽ അത് ആരായാലും ആണായാലും പെണ്ണായാലും വല്ലതും ഒക്കെ വച്ചുണ്ടാക്കി കഴിക്കണം. ഇപ്പോൾ ആണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ ഓർമ്മ വന്നത്… അടുക്കള പണി ചെയ്യേണ്ട എന്നല്ല അത് പെണ്ണുങ്ങളുടെ പണി എന്ന് പറഞ്ഞു തരംതിരിക്കുന്നതാണ് തെറ്റ്.

ഇനി എപ്പിസോഡിൽ ശ്രേയയുടെ മുന്നിൽ മാളു സ്ഥിരം ചമ്മുന്ന ചമ്മലുകൾ അതും ഇന്നത്തെ എപ്പിസോഡിൽ സൂപർ ആയിരുന്നു. പിന്നെ തുമ്പിയുടെ അടുത്ത വെല്ലുവിളി അച്ഛനും അമ്മാമയുമാണ്. ഇനി അത് തുമ്പിയുടെയും കൊച്ചു ഡോക്ടറുടെയും കല്യാണത്തിലേക്ക് എത്തുമോ? ഏതായാലും ശ്രേയയുടെയും വിവേകിൻറെയും കാര്യത്തിൽ ഒരു തീരുമാനം ആയി.. അവർ ഫ്രണ്ട്സ് ആണ്. ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കൾ മാത്രമായി തുടരാനും സാധിക്കും എന്നാകും ഇതിൽ കാണിച്ചുതരാൻ പോകുന്നത്.

about thoovalsparsham

Safana Safu :