ഒരാളുടെ പോസ്റ്റില്‍ അവരെ മോശമായി അപമാനിക്കുന്ന കമന്റുകള്‍ ഇടുമ്ബോള്‍ ഈ കാര്യം ഒന്ന് ശ്രദ്ധിക്കുക

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തൻറേതായ ഇടം നേടിയെടുത്ത നടിയാണ് ഗ്രേയ്സ് ആന്റണി. കുമ്ബളങ്ങി നൈറ്റ്സിൽ പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടുകയായിരിക്കുന്നു .
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും കുമ്ബളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോളിതാ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ REFUSE The Abuse ക്യാമ്ബയ്‌നിന്റെ ഭാഗമാക്കുകയാണ് താരം.

ഗ്രേയ്സ് ആന്റണിയുടെ വാക്കുകള്‍..;

കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ ആചാരമായി കണ്ടുവരുന്ന ഒരു സംഭവം ഉണ്ട്. സ്വന്തമായി ഒരു പ്രൊഫൈലും ,കമന്റ്കള്‍ നടത്താന്‍ ഒരു ഫെയിക് പ്രൊഫൈലും ഉണ്ടാവും.അങ്ങനെയുള്ള മുഖമില്ലാത്ത വ്യക്തികളോടാണ് പറയാനുള്ളത് “നിങ്ങള്‍ ഒരാളുടെ പോസ്റ്റില്‍ അവരെ മോശമായി അപമാനിക്കുന്ന കമന്റുകള്‍ ഇടുമ്ബോള്‍,ആ ടൈപ്പ് ചെയ്യുന്ന നിമിഷം ഒന്ന് ആലോചിക്കുക.ആ പോസ്റ്റ് എന്റെ ആണെങ്കില്‍ ,ഞാനുമായി ബന്ധപ്പെട്ട വ്യക്തികളുടേതാണെങ്കില്‍, സഹോദരിയുടേതാണെങ്കില്‍, ഏറ്റവും അടുത്ത വ്യക്തിയുടേതാണെങ്കില്‍ അവര്‍ക്കത് എങ്ങനെ ഫീല്‍ ചെയ്യും.നല്ല രസായിരിക്കും അല്ലെ? ഇനി കമന്റ് ചെയ്യുമ്ബോള്‍ അതൊന്നു ശ്രദ്ധിക്കുക .നമുക്ക് പറഞ്ഞങ്ങ് പോകാം.വെറോന്നും അറിയേണ്ടല്ലോ.മുഖമില്ലാത്ത നിങ്ങള്ക്ക് പേടിയാണ് ,നല്ല മുട്ടന്‍ പേടിയാണ് .നിര്‍ത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.REFUSE The Abuse

Noora T Noora T :