ഒടിയന് വേണ്ടി മോഹൻലാൽ അനുഭവിച്ച വേദനയെങ്കിലും ഓർത്തൂടെ;  പ്രചാരണങ്ങൾ അനാവശ്യമെന്ന് മേജർ രവി

ഒടിയന് വേണ്ടി മോഹൻലാൽ അനുഭവിച്ച വേദനയെങ്കിലും ഓർത്തൂടെ;  പ്രചാരണങ്ങൾ അനാവശ്യമെന്ന് മേജർ രവി

ഒടിയൻ ഒരു ക്ലാസിക് സിനിമയാണെന്നും കഴിഞ്ഞുപോയ കാലത്തെപ്പറ്റി വികാരതീഷ്ണമായ സ്മരണ ഉണർത്തുന്ന ഒടിയൻ എന്ന ആശയം മികച്ചതാണെന്നും അനാവശ്യമായാണ് ഓടിയനെതിരെയുള്ള പ്രചാരണങ്ങളെന്നും മേജർ രവി. കുറ്റം പറയുന്നവർ സിനിമയ്ക്കുവേണ്ടി മോഹൻലാൽ ചെയ്ത കാര്യങ്ങൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് ചൂണ്ടികാട്ടിയ മേജര്‍ രവി ഇത്തരം പ്രചാരണങ്ങള്‍ അവസാനപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ചിത്രം മോശമാണെന്ന പ്രചരണങ്ങൾ കൊണ്ട് ഒടിയനെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഒടിയൻ പോലൊരു മികച്ച സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കാനും മേജർ രവി മറന്നില്ല.ഓടിയനെതിരെ ആവശ്യമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് നീരജ് മാധവും ഈയിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

major ravi’s post about odiyan

HariPriya PB :