ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല; മധുപാൽ

ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല; മധുപാൽ

മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനെ പ്രശംസിച്ചു നടനും സംവിധായകനുമായ മധുപാല്‍. റിലീസിന് ശേഷം  ഒരുപാട് വിവാദങ്ങൾ നേരിട്ട സിനിമയാണ് ഒടിയൻ . ഒടിയനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് സിനിമാപ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് നടനും സംവിധായകനുമായ മധുപാലാണ്. ‘ഒടിയൻ’ താന്‍ കണ്ടു എന്നും ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്നുമാണ് മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മധുപാലിന്റെ പോസ്റ്റ്

“ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളിൽ, ജീവിച്ചിരിക്കുന്ന നന്മയുള്ളവർക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോൾ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവർക്ക് നന്ദി. സ്നേഹം”.

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്.

madhupal’s opinion about odiyan

HariPriya PB :