“ഏറെ കാലത്തിനു ശേഷം മലയാള തനിമയുള്ള ഒരു ഗാനം ആലപിച്ചു , ഓട്ടത്തിന് വേണ്ടി ” – മധു ബാലകൃഷ്ണൻ

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം . റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് ചുവടുറപ്പിക്കുന്ന
നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ ഓട്ടത്തിൽ അവതരിപ്പിക്കുന്നത്. 

ചിത്രത്തിൽ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ് . വില്ലൻ , ഒപ്പം തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ സംഗീതമൊരുക്കിയ ഫോർ മ്യൂസിൿസാണ് ഓട്ടത്തിനും ഈണമൊരുക്കുന്നത്.

മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം ഒരു മെലഡി ഗാനമാണ്. മലയാളത്തിൽ ഒട്ടേറെ കാലത്തിനു ശേഷം മലയാളത്തനിമയുള്ള ഒരു ഗാനം ആലപിച്ചു എന്ന ചാരിതാർഥ്യമുണ്ടെന്നാണ് മധു ബാലകൃഷ്ണൻ പറയുന്നത്.

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഫോർ മ്യൂസിക്‌സിന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .

കഥയും തിരക്കഥയും എഴുതുന്ന രാജേഷ് കെ നാരായണന്റെ ആദ്യ ചിത്രമാണിത്. നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. തോമസ് തിരുവല്ലയാണ് ഓട്ടം നിർമിക്കുന്നത്.

madhu balakrishnan about ottam movie song

Sruthi S :