ലൂസിഫർ ഇതുവരെ ലോക വ്യാപകമായി 110 കോടിയിലധികം രൂപ,മധുരരാജാ രണ്ടാം സ്ഥാനത്ത്; മോഹൻലാലിൻറെ ഇൻഡസ്ട്രി ഹിറ്റും മമ്മൂട്ടിയുടെ മെഗാ ബ്ലോക്ക്ബസ്റ്ററും കൊമ്പ് കോർക്കുമ്പോൾ!!!

മലയാള സിനിമ വാഴുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റേയും മെഗാ സ്റ്റാർ മമ്മൂട്ടിയുടേയും ചിത്രങ്ങൾ ഒരുപോലെ തിയറ്ററുകളിൽ വിഷുറിലീസായി എത്തി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ലൂസിഫറും പുലിമുരുകന് ശേഷം മമ്മൂട്ടി നായകനായ മാസ് ചിത്രവുമായി മമ്മൂട്ടിയുമെത്തി. മാർച്ച്‌ 27ന് റിലീസ് ചെയ്ത ലൂസിഫർ ഇപ്പോഴും ശക്തമായ ബോക്സ്‌ ഓഫീസ് സ്വാധീനത്തിൽ നിലനിൽക്കുമ്പോൾ ഏപ്രിൽ 12ന് റിലീസ് ചെയ്ത മധുരരാജ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി ഹൗസ്ഫുൾ ഷോകളുമായി വിഷുക്കാല ബോക്സ്‌ ഓഫീസിൽ കുതിക്കുകയാണ്. എന്നാൽ ആദ്യ ദിവസങ്ങളിലെയടക്കം കളക്ഷൻ കൂടുതൽ ഇപ്പോഴും ലുസിഫറിനാണ്. മധുരരാജ തൊട്ടുപിന്നിൽ എങ്കിലും മികച്ച കളക്ഷൻ നേടുന്നുണ്ട്.

മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്തിട്ട് ഇരുപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ ഇതുവരെ 49 കോടിയോളം കേരള ബോക്സ്‌ ഓഫീസിൽ നിന്ന് മാത്രം കൊയ്തു. ഇത്ര ദിവസം കൊണ്ട് ഈ നേട്ടം ഒരു സർവ്വകാല റെക്കോർഡാണ്. ലൂസിഫർ ഇതുവരെ ലോക വ്യാപകമായി 110 കോടിയിലധികം രൂപ ഗ്രോസ്സ് കളക്ഷൻ നേടി പുതിയൊരു ഇൻഡസ്ട്രി ഹിറ്റ്‌ കൂടി മോഹൻലാലിന്റെ പേരിൽ എഴുതി ചേർക്കാൻ മുന്നേറ്റം തുടരുകയാണ്.

മമ്മൂട്ടി ചിത്രം മധുരരാജ റിലീസ് ചെയ്തു നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ നിന്ന് മാത്രമായി 12 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ലോക വ്യാപകമായി ചിത്രം 20 കോടിയോളം ഗ്രോസ്സ് കളക്ഷനിൽ എത്തിയെന്നാണ് ബോക്സ്‌ ഓഫീസ് നിഗമനം. വിഷുക്കാല ബോക്സ്‌ ഓഫീസ് വീക്കെൻഡ് കളക്ഷനിൽ മധുരരാജ മികച്ചു നിൽക്കുന്നുണ്ട് എന്നത് ഇനിയും കളക്ഷൻ കൂടാൻ സാധ്യത കാണിക്കുന്നു. എങ്ങും ഹൗസ്ഫുൾ ഷോകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

വിഷുക്കാലത്ത് മോഹൻലാൽ – മമ്മൂട്ടി ചിത്രങ്ങൾ ഒരുമിച്ച് ബോക്സ്‌ ഓഫീസ് ഭരണം നടത്തുന്ന കാഴ്ച്ചയാണ് ഇതിലൂടെ ദൃശ്യമാകുന്നത്. റിയലിസ്റ്റിക് സിനിമകളുടെ കുത്തൊഴുക്കിൽ നിന്ന് സൂപ്പർ – മെഗാ ചിത്രങ്ങളുടെ ആധിപത്യത്തിലേക്ക് വീണ്ടും മലയാള സിനിമ തിരിച്ചെത്തുന്ന കാഴ്ച്ച.

ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിച്ചത്. അഭിനേതാവായെത്തിയപ്പോള്‍ തന്നെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അതിമോഹമാണെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു. ആദ്യദിനത്തില്‍ 12 കോടി സ്വന്തമാക്കിയ ചിത്രം 8 ദിവസം കഴിയുന്നതിനിടയില്‍ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

ഏപ്രിൽ 12 നു റിലീസ് ആയ മധുരരാജയ്ക്ക് തുടക്കം മുതലേ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈശാഖ്പോ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി തയ്യാറാക്കിയ ചിത്രം മാമ്മൂട്ടിയുടെ ഒരു മാസ്സ് മസാല ചിത്രമാണ്. ചിത്രത്തിൽ മമ്മൂട്ടി,ജയ്,നെടുമുടി വേണു, അനുശ്രീ,മഹിമ നമ്പ്യാർ തുടങ്ങി നിരവധി താരങ്ങൾ അണി നിരക്കുന്നു.

lucifer vs madhuraraja box office collection

HariPriya PB :