ഓഖിക്ക് പിന്നാലെ കേരളത്തിലേക്ക് ലുബാൻ കൊടുങ്കാറ്റ് !! അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം ..

ഓഖിക്ക് പിന്നാലെ കേരളത്തിലേക്ക് ലുബാൻ കൊടുങ്കാറ്റ് !! അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം ..

ഓഖിക്കും കനത്ത പ്രളയത്തിനും പിന്നാലെ അടുത്ത ദുരന്ത സാധ്യത. ശക്തിയേറിയ ചുഴലിക്കാറ്റാണ് ലുബാന്‍. കേരളതീരത്തേക്ക് കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെക്കന്‍ കേരളത്തിലാകും മഴ ശക്തിപ്പെടുക. നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. മഴ ശക്തിപ്പെടാന്‍ കാരണം അറബി കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ്. ഇത് ചിലപ്പോള്‍ ചുഴലിക്കാറ്റായി മാറിയേക്കാം.

കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് പോലെ ശക്തിയുള്ള കാറ്റാണിത്. ചിലപ്പോള്‍ വഴിമാറി പോയേക്കാം.കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ കടലിനും ഇടയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഏറെയാണ്. ഓഖിയുടെ വഴിയേ തന്നെയാകും ലുബാനും എത്തുക. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ലുബാന്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യത. തമിഴ്‌നാട്ടില്‍ ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ ലുബാന്‍ കാരണമാകും. വടക്കന്‍ കേരളത്തില്‍ ലുബാന് ശക്തി കുറയും. അതുകൊണ്ടുതന്നെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടര്‍മാര്‍ സുരക്ഷാ ക്രമീകരങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ലുബാന്‍ ശക്തിപ്പെട്ടില്ലെങ്കിലും ചിലപ്പോള്‍ മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ എട്ടിനാണ് ബംഗാള്‍ കടലിലെ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളത്. രണ്ട് സാഹചര്യത്തിലും കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ, ചുഴലി ഒമാന്‍ തീരത്തേക്ക് പോയേക്കാം. അല്ലെങ്കില്‍ കറാച്ചി-പോര്‍ബന്ദര്‍ തീരത്തേക്ക് എത്താനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണം. തിങ്കളാഴ്ച വരെയാണ് ലുബാനെ പ്രതീക്ഷിക്കുന്നത്. തീരദേശ സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന്് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

luban cyclone alert in kerala and tamilnadu

Sruthi S :